
















അതിശക്തമായ മഴയും, വെള്ളപ്പൊക്കവും മൂലം വെയില്‍സില്‍ ചൊവ്വാഴ്ച വരെ ജീവന്‍ അപകടത്തിലാക്കുന്ന സ്ഥിതിയെന്ന് മുന്നറിയിപ്പ്. ഒരു മാസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും നല്‍കിയ ആംബര്‍ മുന്നറിയിപ്പ് സൗത്ത് വെയില്‍സിലെ ഭൂരിഭാഗം മേഖലകള്‍ക്കും തിങ്കളാഴ്ച രാത്രി 11.59 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സൗത്ത് വെയില്‍സിലെ ഭൂരിഭാഗം ഇടങ്ങളിലും വേഗത്തിലൊഴുകുന്ന വെള്ളം മൂലം ജീവന് അപകടം നേരിടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. 
മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നിലവിലുള്ളതിനാല്‍ തടസ്സങ്ങള്‍ ഉറപ്പാണ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ വരെയും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്.
ആംബര്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 120 എംഎം വരെ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. മണ്ണ് ഇപ്പോള്‍ തന്നെ ഈര്‍പ്പം നിറഞ്ഞിരിക്കുന്നിതനാല്‍ തിങ്കളാഴ്ച പലര്‍ക്കും സുപ്രധാനമായി മാറുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും ഇതിനകം സാധാരണ മഴയുടെ 143% ലഭിച്ച് കഴിഞ്ഞെന്നാണ് കണക്ക്.