CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 9 Seconds Ago
Breaking Now

'ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ നിന്നെ' ; മമ്മൂട്ടി

അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ശ്രീനിവാസനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 'ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ നിന്നെ' എന്ന തലക്കെട്ടോട് കൂടിയാണ് മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തി. നടന്‍ ദിലീപ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ബേസില്‍ ജോസഫ്, ഉണ്ണിമുകുന്ദന്‍ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗണ്‍ഹാളില്‍ താരത്തെ അവസാന നോക്കുകാണാനെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.