
















എന്‍എച്ച്എസില്‍ ജോലിയില്‍ വീഴ്ച വരുത്തുന്നവരെ ഒഴിവാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി കഴിഞ്ഞു. 2024-25 കാലഘട്ടത്തില്‍ എന്‍ എച്ച് എസില്‍ നിന്നും പിരിച്ചു വിടപ്പെടുന്നവരുടെ എണ്ണം റെക്കോര്‍ഡീലെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ 7000 പേരെയാണ് എന്‍ എച്ച് എസില്‍ നിന്നും പിരിച്ചു വിട്ടത്. രണ്ട് വര്‍ഷം മുമ്പ് ഒരു വര്‍ഷം പിരിച്ചു വിടപ്പെടുന്നവരുടെ എണ്ണം പരമാവധി 4000 ആയിരുന്നു. തൊഴിലില്‍ മികവ് കാണിക്കാന്‍ കഴിയാതെ വരുന്നത് പലര്‍ക്കും തിരിച്ചടിയാണ്. ജോലിയില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവര്‍ക്ക് തിരിച്ചടിയാണ്.
മികവ് തെളിയിക്കാന്‍ കഴിയാത്തതാണ് ഇതില്‍ പകുതി പേരും പിരിച്ചുവിടപ്പെടാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.തൊഴിലിടത്ത് വീഴ്ചയുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് നിര്‍ദ്ദേശം. ജോലിയില്‍ കൃത്യമായി ഹാജരാകാതിരിക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതം കാണിക്കുകയോ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്താല്‍ നടപടിയുണ്ടാകും.
2024 -25 കാലഘട്ടത്തില്‍ എന്‍ എച്ച് എസില്‍ നിന്നും വിട്ടുപോയ ജീവനക്കാരില്‍ 1.8 ശതമാനം പേരെ പിരിച്ചു വിടുകയായിരുന്നു എന്ന് എന്‍ എച്ച് എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരാളെ പിരിച്ചുവിട്ട് മറ്റൊരാള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ 6500 പൗണ്ട് അധികം ചെലവാകുന്നതായിട്ടാണ് കണക്ക്. എങ്കിലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്.