CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 33 Seconds Ago
Breaking Now

ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് പാര്‍ട്ടി ജനസേവനത്തിന്, മറ്റുകളരികള്‍ക്കുള്ളതല്ലെന്ന് കെ മുരളീധരന്‍

രാഹുല്‍ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കിയത്

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിനോട് പ്രതികരിക്കേണ്ട ബാധ്യത കോണ്‍ഗ്രസിന് ഇല്ലെന്ന് കെ മുരളീധരന്‍. രാഹുല്‍ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കിയത്. അതിന്ശേഷം നടക്കുന്ന ഒരു കാര്യങ്ങളിലും ഉത്തരവാദിത്തമോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ നിര്‍ത്താന്‍ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഉചിതമായ തീരുമാനം സര്‍ക്കാരും പൊലീസും എടുക്കണം. തെറ്റുകാരനെ ന്യായീകരിക്കില്ല അതാണ് പാര്‍ട്ടി നയം. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലയെന്നും കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിയാണ് മറ്റ് കളരികള്‍ക്കുള്ളതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ എന്നേ സ്വയം രാജിവെക്കേണ്ടതായിരുന്നു. ആദ്യം സസ്പെന്‍ഡ് ചെയ്തു. അതിജീവിതമാരുടെ എണ്ണം കൂടി. പിന്നാലെ പുറത്താക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.