CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 4 Seconds Ago
Breaking Now

ചിരഞ്ജീവിയുടെ കംബാക്ക് ; പ്രേക്ഷകരുടെ അഭിപ്രായം നേടി പുതിയ ചിത്രം

ചിരഞ്ജീവിയെ നായകനാക്കി അനില്‍ രവിപുടി ഒരുക്കുന്ന കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് 'മന ശങ്കര വര പ്രസാദ് ഗാരു'. ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ കോമഡി ഴോണര്‍ ചിത്രം കൂടിയാണിത്. വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ ഇന്ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ റിലീസിന്റെ തലേദിവസമായ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പ്രീമിയര്‍ ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരികയാണ്.

ചിരഞ്ജീവിയുടെ കംബാക്ക് ആണ് ചിത്രമെന്നും വളരെകാലത്തിന് ശേഷം നടനെ പക്കാ എനര്‍ജിയില്‍ കാണാനായി എന്നുമാണ് അഭിപ്രായങ്ങള്‍. അനില്‍ രവിപുടി പതിവ് പോലെ ഹ്യൂമറും ഫാമിലി ഇമോഷനും കൊണ്ട് സിനിമ വിജയിപ്പിച്ചു എന്നും ചിരഞ്ജീവി കലക്കിയെന്നുമാണ് മറ്റൊരു കമന്റ്. സിനിമയിലെ ഹ്യൂമറുകള്‍ നന്നായി ചിരിപ്പിക്കുണ്ടെന്നും തിയേറ്ററിലേക്ക് കൂടുതല്‍ ഫാമിലി പ്രേക്ഷകര്‍ എത്തുമെന്നുമാണ് അഭിപ്രായങ്ങള്‍. അതേസമയം ചില വിമര്‍ശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അജിത് ചിത്രം വിശ്വാസത്തിന്റെ അതേ കഥയാണ് സിനിമയുടേതെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്. സിനിമയുടെ രണ്ടാം പകുതിക്കും അത്ര നല്ല അഭിപ്രായം അല്ല ലഭിക്കുന്നത്. ആദ്യ പകുതിയുടെ രസം രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ നഷ്ടമാകുന്നുണ്ടെന്നും എന്നാല്‍ ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്നുണ്ടെന്നും കമന്റുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.