
















സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് മനസുതുറന്ന് നടന്‍ ജീവ. സെന്‍സര്‍ ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് താനെന്നും ജിപ്‌സി എന്ന തന്റെ സിനിമയ്ക്ക് 48 കട്ട് ആണ് അവര്‍ നിര്‍ദ്ദേശിച്ചതെന്നും ജീവ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ 'തലൈവര്‍ തമ്പി തലൈമയി'ലിന്റെ പ്രസ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
'സെന്‍സര്‍ ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഞാന്‍ ആണ്. ജിപ്‌സി എന്നൊരു സിനിമ ഞാന്‍ ചെയ്തു. 48 കട്ടുകള്‍ ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. അവരുടെ പണി കിട്ടിയ ആള്‍ ആണ് ഞാന്‍. സെന്‍സര്‍ പ്രശ്‌നങ്ങള്‍ എല്ലാം മറികടന്ന് പടം റിലീസ് ചെയ്യാന്‍ നോക്കിയപ്പോഴാണ് കൊറോണ വരുന്നത്. രണ്ട് സിയും എനിക്ക് ഒരുപാട് കഷ്ടപ്പാടാണ് നല്‍കിയത്', ജീവയുടെ വാക്കുകള്‍. രാജു മുരുഗന്‍ ഒരുക്കിയ ജിപ്‌സിയില്‍ നടാഷ സിംഗ്, ലാല്‍ ജോസ്, സണ്ണി വെയ്ന്‍ എന്നിവര്‍ ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.