CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 18 Seconds Ago
Breaking Now

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടന ദൗര്‍ബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സംഘടന ദൗര്‍ബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. താഴേ തട്ടുമുതല്‍ സംഘടന ദൗര്‍ബല്യം പ്രതിഫലിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും.

ഇന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി സമാപിക്കുന്നത്. രണ്ടുതവണ തുടര്‍ച്ചയായി എംഎല്‍എ ആയവര്‍ക്ക് ഇളവു നല്‍കണോ എന്നതില്‍ അന്തിമ തീരുമാനമാകും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ സമരപരിപാടികളും ആലോചനയിലാണ്. സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തില്‍ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടര്‍ച്ചയായി എംഎല്‍എ ആയവരെ മത്സരിപ്പിക്കാന്‍ ഇളവു നല്‍കണമോ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി മാര്‍ഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.