CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 1 Minutes 39 Seconds Ago
Breaking Now

ഒടിടിയിലും ട്രെന്‍ഡായി ധുരന്ദര്‍

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. മികച്ച പ്രതികരണങ്ങള്‍ നേടി സിനിമ തിയേറ്ററില്‍ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തിയേറ്ററിലെന്ന പോലെ ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് സിനിമയെ തേടി എത്തുന്നത്.

കിടിലന്‍ ചിത്രമാണ് ധുരന്ദര്‍ എന്നും തിയേറ്ററില്‍ മിസ് ആയവര്‍ക്ക് സിനിമയുടെ യഥാര്‍ത്ഥ എക്‌സ്പീരിയന്‍സ് നഷ്ടമായെന്നും ചിലര്‍ എക്‌സില്‍ കുറിക്കുന്നുണ്ട്. മൂന്നര മണിക്കൂര്‍ നീളമുണ്ടെങ്കിലും ഒട്ടും ലാഗില്ലാതെയാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയിലെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് വലിയ കയ്യടികള്‍ ലഭിച്ചിരുന്നു എന്നാല്‍ ഒടിടി റിലീസിന് പിന്നാലെ രണ്‍വീര്‍ സിങ്ങിന്റെ പ്രകടനത്തെ എല്ലാവരും പുകഴ്ത്തുകയാണ്. അക്ഷയ് ഖന്നയോടൊപ്പം മികച്ച പ്രകടനമാണ് രണ്‍വീര്‍ കാഴ്ചവെച്ചതെന്നും എക്‌സിലൂടെ പലരും അഭിപ്രായം അറിയിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം ഭാഗം വലിയ ഓപ്പണിങ് നേടുമെന്നാണ് കണക്കുകൂട്ടല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.