
















ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി മൂന്ന് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ പേരിലുള്ളത്. വിഘ്നേശ് ശിവന്‍ ഒരുക്കുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഡിസംബറില്‍ പുറത്തുറങ്ങാനുള്ള സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രം വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 12 ന് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ മറ്റു അപ്ഡേറ്റുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് വിവരം. ഈ ചിത്രത്തിലൂടെയും പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫ്യൂച്ചറില്‍ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഗംഭീര വിഷ്വല്‍സാകും സിനിമയുടേതെന്നും ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. അനിരുദ്ധിന്റെ മ്യൂസിക് ആണ് ടീസറിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്‌ജെ സൂര്യ, മിഷ്‌കിന്‍, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.