
















സംക്രാന്തി റിലീസായി പുറത്തിറങ്ങിയ പ്രഭാസ് ചിത്രം രാജാസാബിന് സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്. ബോക്‌സ് ഓഫീസിലും ഭേദപ്പെട്ട കളക്ഷന്‍ ആണ് സിനിമയ്ക്ക് നേടാനായത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രം ഫെബ്രുവരി 6 മുതല്‍ സ്ട്രീമിങ് ആരംഭിക്കും എന്നാണ് വിവരം. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒടിടിയില്‍ ലഭ്യമാകും. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്. ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷനായ 112 കോടിയാണ് രാജാസാബ് നേടിയിരിക്കുന്നത്. ഇതോടെ പ്രഭാസിന്റെ തുടര്‍ച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന സിനിമയായി രാജാസാബ് മാറി. ഒരു ഹൊറര്‍ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണിത്.