CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 56 Minutes 30 Seconds Ago
Breaking Now

അത് മൂന്നാം ഭാഗമല്ല; ലൂസിഫര്‍ സസ്‌പെന്‍സ് പൊട്ടിച്ച് മുരളി ഗോപി

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. മുരളി ഗോപി ആയിരുന്നു ആ സിനിമയുടെ തിരക്കഥയ്ക്ക് പിന്നില്‍. ലൂസിഫര്‍ എന്നായിരുന്നു ആ കഥയുടെയും പേര്. ഇപ്പോഴിതാ ഈ കഥയെക്കുറിച്ച് മനസുതുറക്കുകയാണ് നടനും എഴുത്തുകാരനുമായ മുരളി ഗോപി. 

ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ട ലൂസിഫറിനെ കൂടാതെ മറ്റൊരു കഥ കൂടി തന്റെ പക്കല്‍ ഉണ്ടെന്ന് പറയുകയാണ് മുരളി ഗോപി. 'എന്റെ നോട്ട്പാഡില്‍ ഞാന്‍ എഴുതിയിട്ട രണ്ട് വണ്‍ ലൈനുകള്‍ ആണ് അത്. രണ്ടിന്റെയും പേര് ലൂസിഫര്‍ എന്നായിരുന്നു. അതില്‍ ഒന്നിന്റെ പേര് ലൂസിഫര്‍-ബഹുരൂപി എന്നായിരുന്നു. മറ്റേത് ലൂസിഫര്‍-വലംകൈ. അതില്‍ ലൂസിഫര്‍ വലംകൈ ആണ് നമ്മള്‍ കണ്ട മോഹന്‍ലാലിന്റെ ലൂസിഫര്‍ ഫ്രാഞ്ചൈസി ആയി മാറിയത്. ഇപ്പോഴും ആന്റണി പെരുമ്പാവൂര്‍ കാണുമ്പോള്‍ പറയാറുണ്ട് മറ്റേ ലൂസിഫര്‍ നമുക്ക് ചെയ്യണം എന്ന്. അത് വരുന്നുണ്ടെങ്കില്‍ അത് വേറെ ഒരു വര്‍ക്ക് ആയിട്ടാകും പ്ലാന്‍ ചെയ്യുക', നടന്റെ വാക്കുകള്‍.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സിനിമയാണ് ലൂസിഫര്‍. ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങിയ സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍

 




കൂടുതല്‍വാര്‍ത്തകള്‍.