CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 53 Minutes 2 Seconds Ago
Breaking Now

മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; കമാന്‍ഡോകള്‍ വെടിവെച്ചതെന്ന് സൂചന

സായുധരായ നാലുപേര്‍ സെയ്ഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സെയ്ഫിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ട്രിപ്പോളിയില്‍ വിമതരുടെ വീട്ടുതടങ്കലിലിരിക്കെ കമാന്‍ഡോകള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണ് എന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 136 കിലോ മീറ്റര്‍ തെക്ക് കിഴക്കുള്ള സിന്‍ടന്‍ നഗരത്തിലെ വീട്ടില്‍വെച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതായാണ് വിവരം. സായുധരായ നാലുപേര്‍ സെയ്ഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സെയ്ഫിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഅമര്‍ ഗദ്ദാഫിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 53കാരനായ സെയ്ഫ്, ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുമുള്ള വ്യക്തിയായാണ് വിലയിരുത്തുന്നത്. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയുടെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന് 2015ല്‍ സെയ്ഫിന് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യത്വഹീനമായ നീക്കങ്ങളുടെ പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.