CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 6 Seconds Ago
Breaking Now

ഞാനൊരു ഏകാധിപതി ; ചിലപ്പോള്‍ നിങ്ങള്‍ക്കത് ആവശ്യമായി വന്നേക്കും ; ഭീഷണിക്ക് പിന്നാലെ ട്രംപ്

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നേരെ ഭീഷണി മുഴക്കിയിരുന്ന ട്രംപ് ഇതിനെ കുറിച്ചാണ് പ്രസംഗത്തില്‍ അധികവും സംസാരിച്ചത്.

സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യ സ്വഭാവമുള്ളതാണെന്ന് വിശദീകരിച്ചത്. ലോക സാമ്പത്തിക ഫോറത്തിലെ തന്റെ പ്രസംഗത്തെ കുറിച്ച് സ്വയം വാചാലനാകുന്നതിനിടയിലാണ് ട്രംപ് താനൊരു ഏകാധിപതിയാണെന്ന് വിശേഷിപ്പിച്ചത്.ദാവോദിസിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിരുന്നിനിടെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നേരെ ഭീഷണി മുഴക്കിയിരുന്ന ട്രംപ് ഇതിനെ കുറിച്ചാണ് പ്രസംഗത്തില്‍ അധികവും സംസാരിച്ചത്.

അത്ഭുതകരമെന്ന് പറയട്ടെ എന്റെ പ്രസംഗത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്, ട്രംപ് പറഞ്ഞു. സാധാരണയായി അവര്‍ അദ്ദേഹം ഒരു ഏകാധിപതിയാണെന്ന് പറഞ്ഞേക്കാം. ഞാന്‍ ഒരു ഏകാധിപതിയാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകാധിപതി ആവശ്യമായി വരും, ട്രംപ് പറഞ്ഞു.

ദേശ സുരക്ഷയെ കരുതി ഡെന്മാര്‍ക്കില്‍ നിന്ന് യുഎസ് ഗ്രീന്‍ലാന്‍ഡ് കരസസ്ഥമാക്കുന്ന കാര്യത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്നും ട്രംപ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.