CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 12 Seconds Ago
Breaking Now

അറബിക്കടലില്‍ യുഎസ് പടക്കപ്പല്‍ ലക്ഷ്യമാക്കി പറന്ന് ഇറാന്റെ ഡ്രോണ്‍: വെടിവെച്ചിട്ടെന്ന് യുഎസ് സൈന്യം

'ഇറാന്റെ ഷഹേദ്-139 മോഡല്‍ ഡ്രോണാണ് വെടിവെച്ചു വീഴ്ത്തിയത്

അറേബിക്കടലില്‍ ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് യുഎസ് സേന. യുഎസ് പടക്കപ്പലായ അബ്രഹാം ലിങ്കണിന് നേരെ 'ആക്രമണാത്മകമായി' സമീപിച്ച ഇറാനിയന്‍ ഡ്രോണിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് അമേരിക്കന്‍ സൈന്യം വ്യക്തമാക്കുന്നത്. ഇറാന്‍-അമേരിക്ക പ്രശ്‌നത്തില്‍ പരിഹാരം തേടിയുള്ള ചര്‍ച്ചയുടെ സാധ്യതകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്.

'ഇറാന്റെ ഷഹേദ്-139 മോഡല്‍ ഡ്രോണാണ് വെടിവെച്ചു വീഴ്ത്തിയത്. ഇറാന്റെ തെക്കന്‍ തീരത്ത് നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വിമാനവാഹിനി കപ്പലിന് നേരെ ഡ്രോണ്‍ 'അവ്യക്തമായ ഉദ്ദേശ്യത്തോടെ'സമീപിച്ചു. അമേരിക്കന്‍ സേന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്നും ഡ്രോണ്‍ കപ്പല്‍ ലക്ഷ്യമാക്കി വന്നതോടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് വെടിവെച്ച് വീഴ്ത്തിയത്' യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35സി (F-35C) സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റാണ് ഡ്രോണിനെ നശിപ്പിച്ചത്. സംഭവത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റില്ലെന്നും യുഎസ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായില്ലെന്ന് ഹോക്കിന്‍സ് വ്യക്തമാക്കി. സംഘര്‍ഷം സാഹചര്യം പുതിയ തലത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയെ തുടര്‍ന്ന് ഈ സംഭവത്തിന് പിന്നാലെ എണ്ണവിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരലിന് 1 ഡോളറിലധികം വര്‍ധനവുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.