
















അമേരിക്കയുടെ സൈനിക നീക്കം ഒഴിവാക്കാന്‍ ഇറാന്‍ കരാറിന് ആ?ഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാ?ഗ്ചി തുര്‍ക്കിയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ധാരണ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കുള്ള സമയം അതിക്രമിച്ചെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ആണവകരാറിന് മാത്രമേ ഇറാന്‍ തയ്യാറാകുവെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാ?ഗ്ചി മറുപടി നല്‍കിയത്. ഇറാന്റെ സുരക്ഷ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന ഒരു കാര്യവും ചര്‍ച്ചയ്‌ക്കെടുക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാകുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം. നീതിയുക്തമായ കരാറിന് ഇറാന്‍ എപ്പോഴും ഒരുക്കമാണെന്നും അബ്ബാസ് അരാ?ഗ്ചി പറഞ്ഞു. അതേ സമയം കരാറില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ഇറാനുമേലുള്ള സമ്മര്‍ദം കടിപ്പിക്കുകയാണ് അമേരിക്ക.