CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 59 Minutes 43 Seconds Ago
Breaking Now

സ്‌ട്രോക്ക്, ആശുപത്രിയില്‍ ചികിത്സയിലാണ് ; ഷുക്കൂര്‍ വക്കീലിനായി പ്രാര്‍ത്ഥിക്കണമെന്ന് സഹോദരന്‍

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് സിനിമയിലെ ഷുക്കൂര്‍ വക്കീലിനെ ആരും മറന്നു കാണില്ല. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഷുക്കൂര്‍ ഒരു വക്കീലാണ്. ഇപ്പോഴിതാ സ്‌ട്രോക്ക് മൂലം നടിനിപ്പോള്‍ ചികിത്സയിലാണ് എന്ന വാര്‍ത്തയാണ് എത്തുന്നത്. ഷുക്കൂറിന്റെ സഹോദരന്‍ മുനീര്‍ അല്‍വഫയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചു കൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'എന്റെ മൂത്ത സഹോദരന്‍ ഷുക്കൂര്‍ വക്കീലിന് ജനുവരി 26ന് സ്‌ട്രോക്ക് ഉണ്ടായി. ഇപ്പോള്‍ അദ്ദേഹം കാസര്‍ഗോഡിലെ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്  സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂര്‍ണ്ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി,അദ്ദേഹം കുറിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.