CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes Ago
Breaking Now

വാടക നല്‍കിയിട്ട് മാസങ്ങളായി, താന്‍ നിരപരാധി ; സജീറിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് ആരോപണ വിധേയനായ ബാപ്പു

താന്‍ നിരപരാധിയാണന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും ആരോപണവിധേയനായ എന്ന് ഇ സി ബാപ്പു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാനന്തവാടിയില്‍ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പൊലീസ്. കര്‍ണാടകയിലെ കുട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് പെട്രോള്‍ വാങ്ങിയത് എന്ന് നജ്മത്ത് മൊഴി നല്‍കി. ആത്മഹത്യ ചെയ്യാന്‍ പോകുന്ന വിവരം അറിയില്ലായിരുന്നു എന്നും മൊഴി നല്‍കിയതായി സൂചനയുണ്ട്. സജീറിന്റെ ഭാര്യയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. സജീര്‍ വീഡിയോയില്‍ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ബാപ്പുവിന്റെ വീട്ടിലെ സിസിടിവികളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേ സമയം, താന്‍ നിരപരാധിയാണന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും ആരോപണവിധേയനായ എന്ന് ഇ സി ബാപ്പു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തന്റെ കെട്ടിടം സജീറിന് വാടകയ്ക്ക് നല്‍കിയതാണെന്നും മാസങ്ങളായി വാടക നല്‍കാറുണ്ടായിരുന്നില്ലെന്നും ബാപ്പു പറയുന്നു. മൂന്നുവര്‍ഷമായി താനാണ് കട നടത്തുന്നത്. സജീറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ബാപ്പു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കാറില്‍ തീകൊളുത്തി കുടുംബം കൂട്ട ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശി സജീര്‍ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സജീര്‍ പുറത്തുവിട്ട വീഡിയോയില്‍ മാനന്തവാടി സ്വദേശിയായ വ്യാപാരി ഇ സി ബാപ്പുവിനെതിരെ  ആരോപണം ഉന്നയിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.