
















ഗുജറാത്തില്‍ അധ്യാപികയെ തല്ലിയതിന് വിദ്യാര്‍ത്ഥി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസുകാരനായ മുഹമ്മദ് അന്‍സാരിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് താമസിച്ച് എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ജനുവരി 24നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വീട്ടില്‍ ആരും ചോദിക്കില്ല നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ഷഹാറയിലെ സ്‌കൂളില്‍ സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി താമസിച്ചാണ് എത്തിയത്. ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടില്‍ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് അധ്യാപികയെ മര്‍ദിച്ചത്. അധ്യാപിക സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി. പിതാവിനെയും മറ്റ് ആളുകളെയും വിളിച്ചു കൊണ്ടുവന്ന് സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമം നടത്തിയിരുന്നു. സ്‌കുളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.