CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 51 Seconds Ago
Breaking Now

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സന്തോഷവാര്‍ത്തയെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു.

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സന്തോഷവാര്‍ത്തയെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും നേതൃത്വത്തിന് നന്ദി. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ പരസ്പരം വളര്‍ച്ചയ്ക്കും ശക്തമായ വ്യാപാര ബന്ധങ്ങള്‍ക്കും വഴിയൊരുക്കുമെന്നുമാണ് അമിത്ഷായുടെ പ്രതികരണം. ചരിത്രപരമായ കരാറിന് പ്രധാനമന്ത്രിയെയും ഡോണള്‍ഡ് ട്രംപിനെയും അഭിനന്ദിക്കുന്നു. ആഴമേറിയ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം ഇതോടെ ആരംഭിക്കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ധാരണയെ കോണ്‍ഗ്രസ് എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. വെടിനിര്‍ത്തല്‍ പോലെ വ്യാപാര കരാറിന്റെ പ്രഖ്യാപനവും യു എസ് പ്രസിഡന്റ് ട്രംപ് നടത്തി. മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വ്യാപാര കരാര്‍ നടക്കുന്നതെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി പൂര്‍ണ്ണമായും തുറക്കാന്‍ ഇന്ത്യ സമ്മതിച്ചതായി കരുതുന്നു. ഇത് ഇന്ത്യന്‍ വ്യവസായത്തെയും വ്യാപാരികളെയും കര്‍ഷകരെയും ബാധിക്കും.ഇന്ത്യന്‍ കര്‍ഷകരുടെ സുരക്ഷയും താല്‍പ്പര്യങ്ങളും എങ്ങനെയാണ് ഉറപ്പാക്കിയത് എന്നതിന് വ്യക്തത വേണമെന്നും റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നും വെനിസ്വേലയില്‍ നിന്നും എണ്ണ വാങ്ങുമെന്ന വ്യവസ്ഥ മോദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ? പാര്‍ലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുത്ത് എല്ലാ വിശദാംശങ്ങളും പങ്കിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.