
















വിജയ് ചിത്രം 'ജനനായകന്‍' വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിന്‍വലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അവസാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് ഇനി സിനിമ അയക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാതാക്കള്‍ക്ക് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കും.
സിനിമ ജനുവരി 9ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിക്കുകയും തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ത്രം ഫെബ്രുവരി 20 അല്ലെങ്കില്‍ 26 ന് പുറത്തിറക്കാന്‍ ആണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ചില മാറ്റങ്ങളില്‍ വിയോജിച്ചാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ സുഗമമായ റിലീസിനായി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ കേരള, ഓവര്‍സീസ് വിതരണക്കാരും റിലീസുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ നല്‍കുന്നുണ്ട്. ചിത്രം ഫെബ്രുവരി അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം.