CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 4 Seconds Ago
Breaking Now

പ്രേം കുമാറിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ; സ്ഥാനാര്‍ത്ഥിയാക്കിയേക്കും

തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കും

സിപിഐഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ കൂടെനിര്‍ത്താനുള്ള നീക്കം സജീവമാക്കി കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കും. പ്രേംകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യതയുണ്ട്.

അതേസമയം, പാര്‍ട്ടിക്കെതിരെ അതൃപ്തി പരസ്യമാക്കിയ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐഎം. മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ പ്രേംകുമാറിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

ഇടതു സഹയാത്രികന്‍ എന്ന നിലയില്‍ തുടരുമെന്നും പ്രേംകുമാറിനോട് പാര്‍ട്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.