CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 35 Seconds Ago
Breaking Now

7 ബീറ്റ്സ് സംഗീതോത്സവം ഹോണ്‍ചര്‍ച്ചില്‍; സീസണ്‍ 9 ചാരിറ്റി ഇവന്റും, ഓ എന്‍ വി & എസ് പി വി അനുസ്മരണവും, മാര്‍ച്ച് 7 ന്

ഹോണ്‍ചര്‍ച്ച്: യു കെ യിലെ കലാസ്‌നേഹികളുടെ സ്‌നേഹവും, പ്രോത്സാഹനവും ഏറ്റു വാങ്ങിയ, '7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ്' സംഗീതോത്സവ വിരുന്നുമായി വീണ്ടും എത്തുന്നു. ലണ്ടനിലേ സംഗീത പ്രേമികളുടെ  അഭ്യര്‍ത്ഥന മാനിച്ച് സംഗീതോത്സവത്തിന്റെ സീസണ്‍ 9, മാര്‍ച്ച് 7 ന് ശനിയാഴ്ച്ച ഹോണ്‍ചര്‍ച്ചില്‍ വെച്ചാവും സംഘടിപ്പിക്കുക. 

സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, പത്മഭൂഷണ്‍ ഓ എന്‍ വി സാറിന്റെ അനുസ്മരണങ്ങള്‍  സംഘടിപ്പിച്ചും, പുതുമുഖ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും  വേദികള്‍ നല്‍കിയും,  യു കെ യിലെ മലയാളി കലാഹൃദയങ്ങളില്‍ ഇടംപിടിച്ച  സെവന്‍  ബീറ്റ്സ്  സംഗീതോത്സവത്തില്‍  പ്രവേശനം  തികച്ചും സൗജന്യമായിരിക്കും.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍  കോര്‍ത്തിണക്കി നടത്തുന്ന സംഗീതാദദരവും, 7 ബീറ്റ്‌സ് വേദിയില്‍ സാറിന്റെ പാവനസ്മരണക്കു മുമ്പില്‍ സ്മരണാഞ്ജലിയായി അര്‍പ്പിക്കും.

മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകനും  നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി മലയാളികളുടെ ഹൃദയം കീഴടക്കിയ എസ് പി വെങ്കിടേഷ് മാഷിന്റെ പാവന അനുസ്മരണവും തഥവസരത്തില്‍ നടത്തപ്പെടും. മെഗാ ഹിറ്റ് ചിത്രങ്ങളായ രാജാവിന്റെ മകന്‍, ഇന്ദ്രജാലം, ഏകലവ്യന്‍, മാഫിയ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തല സംഗീതം അദ്ദേഹം നല്‍കിയിരുന്നു. മലയാള സിനിമകളിലെ ഹിറ്റ് ഗാനങ്ങളായ പൂവേ പൂവേ പാലപ്പൂവേ, തൂമഞ്ഞിന്‍ നെഞ്ചില്‍, മഞ്ഞിന്‍ ചിറകുള്ള, കണ്ണാടി കൂടും കൂട്ടി അടക്കം നിരവധി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനവുമൊരുക്കിയ  അനശ്വര കലാകാരനുള്ള സമുചിതമായ സ്മരണാഞ്ജലിയാവും  സംഗീതോത്സവ വേദിയില്‍  സമര്‍പ്പിക്കുക. 

സീസണ്‍ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവര്‍ത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂര്‍ണ്ണമായി ഉപയോഗിച്ചു വരുന്നത്. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തില്‍ ഒമ്പതാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ്  ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്.  

7 ബീറ്റ്സ് സംഗീതോത്സവ സീസണ്‍ 9 വേദിയില്‍, പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും  ഹോണ്‍ചര്‍ച്ചില്‍  കലാസദസ്സിനു സമ്മാനിക്കുക.

മാര്‍ച്ച് ഏഴിന് ശനിയാഴ്ച്ച ഉച്ചക്ക്  രണ്ടു മണിമുതല്‍ രാത്രി പത്തുമണി വരെ നീണ്ടു  നില്‍ക്കുന്ന സംഗീതരാവില്‍ കലാസ്വാദകര്‍ക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം  അനുവദിക്കുക.

7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹോണ്‍ചര്‍ച്ച് കാമ്പ്യന്‍ സ്‌കൂള്‍  ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി കോര്‍ഡിനേറ്റര്‍മാരായ ജോമോന്‍ മാമൂട്ടില്‍. സണ്ണിമോന്‍ മത്തായി അറിയിച്ചു.  

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Sunnymon Mathai: 07727993229

Jomon Mammoottil: 07930431445

Manoj Thomas: 07846475589

kevin konickal: 07515428149

Dr Sivakumar: 0747426997

Luby Mathew: 07886263726

Appachan Kannanchira: 07737956977

 

Venue:  The Campion School, Wingletye Lane, Hornchurch, London, RM11 3BX

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.