CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 48 Minutes 4 Seconds Ago
Breaking Now

'വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍'; താരിഫ് തീരുമാനത്തിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ അധിക്ഷേപിച്ച് ട്രംപ്

ട്രംപിന്റെ താരിഫ് തീരുമാനത്തെ അംഗീകിച്ച് മൂന്ന് ജഡ്ജിമാരെ പെരെടുത്ത് പ്രശംസിച്ചാണ് ട്രംപ് സംസാരിച്ചത്.

ആഗോള താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിമാരെ അതിരൂക്ഷമായി അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. രാജ്യത്തിന് വേണ്ടി ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമില്ലാത്ത കോടതി അംഗങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജഡ്ജിമാരെ വിഡ്ഢികളെന്നും തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ വളര്‍ത്തുപട്ടികളെന്നും അധിക്ഷേപിച്ചു.

ട്രംപിന്റെ താരിഫ് തീരുമാനത്തെ അംഗീകിച്ച് മൂന്ന് ജഡ്ജിമാരെ പെരെടുത്ത് പ്രശംസിച്ചാണ് ട്രംപ് സംസാരിച്ചത്. തോസ്, അലിറ്റോ, കാവനോ എന്നിവരുടെ ധീരതയെയും അറിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. വിധിയെ വിദേശ താത്പര്യങ്ങള്‍ സ്വാധീനിച്ചു. താരിഫ് ചുമത്താന്‍ തനിക്ക് അധികാരം നല്‍കാത്ത അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ജഡ്ജിമാര്‍ പ്രയോഗിച്ചതാണ്. താരിഫുകളെ പൂര്‍ണമായി വിധി റദ്ദാക്കിയിട്ടില്ല. അതിനാല്‍ തന്നെ മറ്റ് നിയമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ തുക ഈടാക്കുന്നത് തുടരും. തുടര്‍ന്ന് 1974 ലെ വ്യാപാര നിയമം സെക്ഷന്‍ 122 പ്രകാരം ആഗോളതലത്തില്‍ 10 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍പ് പ്രസിഡന്റായിരുന്നപ്പോള്‍ ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ട് സുപ്രീം കോടതി ജഡ്ജിമാരും കേസില്‍ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെയാണ് നിലപാടെടുത്തത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.