CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 1 Seconds Ago
Breaking Now

ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ 17ന്; ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണം, മോദി പങ്കെടുത്തേക്കില്ല

മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കും

ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 17ന് ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കും. സാര്‍ക്ക് രാജ്യങ്ങളുടെ പ്രാതിനിധ്യം ചടങ്ങില്‍ ഉറപ്പിക്കാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. അതിനിടെ രാജ്യ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരിക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള വിദേശനയമെന്ന് താരിഖ് റഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 299ല്‍ 211 സീറ്റുകളും സ്വന്തമാക്കിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. അതേസമയം ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. എങ്കിലും ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് ഇത്രയും സീറ്റുകള്‍ ലഭിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.