CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 24 Seconds Ago
Breaking Now

ഇറാനുമായുള്ള ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ട്രംപ്, യുദ്ധം വേണ്ടിവന്നേക്കുമെന്നും മുന്നറിയിപ്പ് ; ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് വിശദീകരിച്ച് ഒമാന്‍ വിദേശകാര്യമന്ത്രി

ഇറാന്‍ വിഷയത്തില്‍ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്

ഇറാനുമായുള്ള ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും വേണ്ടിവന്നേക്കാം എന്നും ട്രംപ് പറഞ്ഞു. ജനീവ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ ആണ് പ്രതികരണം. പശ്ചിമേഷ്യയില്‍ അമേരിക്ക ദീര്‍ഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ വിയന്നയില്‍ വീണ്ടും ചര്‍ച്ച നടക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നാളെ ഇസ്രയേലില്‍ എത്തും.

ഇറാന്‍ വിഷയത്തില്‍ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള നയന്തന്ത്ര ചര്‍ച്ചകളില്‍ തൃപ്തിയില്ല. ഒരു വലിയ, ബുദ്ധിമുട്ടുള്ള തീരുമാനം വരാനിരിക്കുന്നു. ഇറാന്‍ ആണവശേഷി നിര്‍ത്തലാക്കണം. നയന്തന്ത്ര പരിഹാരത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക ഒരു ദീര്‍ഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടി പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ്. അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും വാന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിമുഖത്തില്‍ പറഞ്ഞു.

അതിനിടെ ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ചകളിലെ പുരോഗതി പങ്കുവെച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ധാരണ സാധ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇറാന്‍ ബോംബ് നിര്‍മിക്കുകയില്ല എന്നതാണ് പ്രധാനമെന്നും ഇക്കാര്യം ഇറാന്‍ സമ്മതിച്ചത് വലിയ നേട്ടമാണെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കൈയിലുള്ള യുറേനിയം ശേഖരം ഇറാന്‍ ഉപേക്ഷിക്കും. തിരികെ മാറ്റാന്‍ കഴിയാത്ത വിധം ഇന്ധനമാക്കി മാറ്റുകയാണ് ചെയ്യുക. ആണവ ശേഖരം സംബന്ധിച്ച് ഐഎഇഎയുടെ നിരന്തര പരിശോധനയും ഇറാന്‍ അം?ഗീകരിച്ചു. ചരിത്രത്തില്‍ മുന്‍പ് ഇല്ലാത്ത വിധമുള്ള ചില ധാരണകള്‍ക്ക് ഇറാന്‍ സമ്മതിച്ചു എന്നാണ് പ്രധാന മധ്യസ്ഥ രാഷ്ട്രമായ ഒമാന്‍ അറിയിക്കുന്നത്. അമേരിക്ക ആക്രമണം നീട്ടി വെക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നു എന്നാണ് ഒമാന്‍ വിദേശകാര്യ മന്ത്രിയുടെ മറുപടി.

 




കൂടുതല്‍വാര്‍ത്തകള്‍.