
















എക്‌സിറ്റര്‍: വടക്ക് സ്‌കോട്‌ലാന്റ് സ്വദേശിയായ അജിത് ശ്രീകണ്ഠന്‍ നായര്‍ നീണ്ട 23 വര്‍ഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ആ നാട്ടുകാരേക്കാള്‍ വേദനിക്കുന്നത് ഇങ് രാജ്യത്തിന്റെ തെക്കേയറ്റത്ത് താമസിക്കുന്ന ഒരു പറ്റം എക്‌സിറ്റര്‍ നിവാസികള്‍ ആണ്.
2003 ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോട്ട്‌ലാന്റില്‍ എത്തിയ അജിത് 2008 ല്‍ ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോക്രമസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ മെഡിക്കല്‍ വിഭാഗത്തില്‍ റിസേര്‍ച്ച് ഫെലോ ആയി ജോലി ചെയ്തതിനു ശേഷം 2014 മുതല്‍ മൂന്ന് വര്‍ഷം എക്‌സിറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ അസ്സോസ്സിയേറ്റ് പ്രഫസറായി ജോലി ചെയ്യുമ്പോഴാണ് ഇവിടുത്തെ മലയാളി സമൂഹമായി സൗഹൃദത്തിലാകുന്നത്. ചെറിയ കാലയളവില്‍ തന്നെ തന്റെ മാസ്റ്റര്‍ പീസായ നിഷ്‌കളങ്ക പുഞ്ചിരിയുമായി പരിചയപ്പെടുന്നവരുടെ ഹൃദയത്തില്‍ ചേക്കേറിയ പ്രിയ അജിത് അണ്ണന്‍ തിരിച്ച് ഗ്ലാസ്‌ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തില്‍ ഒരിക്കലെങ്കിലും എക്‌സിറ്ററിലെ എല്ലാ സുഹൃത്തുക്കളെയും വീടുകളിലെത്തി കണ്ട് സൗഹൃദം പുതുക്കിയിരുന്നു.

സ്‌കോട്‌ലാന്റ് സന്ദര്‍ശത്തിന് എത്തുന്ന എക്‌സിറ്ററുകാര്‍ക്ക് അജിത്തിന്റെ ഭവനം ഒരു സത്രം തന്നെയായിരുന്നു. താമസവും ഭക്ഷണവും ആ വീട്ടില്‍ സൗജന്യമായിരുന്നു. എന്തിന് ടൂത്തു ബ്രഷും ചപ്പലും വരെ തന്റെ ഭവനത്തില്‍ എത്തുന്നവര്‍ക്ക് വേണ്ടി അദ്ദേഹം കരുതിയിരുന്നു. കൂടാതെ സ്‌കോട്‌ലാന്റിന്റെ ഭൂപടം മനപാഠമാക്കിയിട്ടുള്ള അജിത് അവര്‍ക്ക് അവരവരുടെ അവധി ദിവസങ്ങളുടെ എണ്ണമനുസരിച്ച് സ്‌കോട്‌ലാന്റ് യാത്ര പ്ലാനും തയ്യാറാക്കി നല്കുന്നതില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്നു. നിലവില്‍ ഗ്ലാസ്‌കോ സിറ്റി കൗണ്‍സില്‍ സിറ്റിസണ്‍ ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന അജിത് അണ്ണന്‍ ഞങ്ങള്‍ക്ക് ദൈനംദിന ജീവിതത്തിലെ ഏതാവശ്യത്തിനു ആശ്രയിക്കാവുന്ന വ്യക്തി കൂടിയായിരുന്നുവെന്ന് അജിത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജിന്നി തോമസ് ഓര്‍മ്മിച്ചു.

വാര്‍ദ്ധ്യക്കത്തിലെത്തിയ തന്റെ മാതാവിനോടൊപ്പം കഴിയുന്നതിനായി അജിത് ഈയാഴ്ച നാട്ടിലേക്ക് മടങ്ങുകയാണ്. സ്‌കോട്‌ലാന്റിലെത്തുന്നവര്‍ക്ക് തങ്ങളുടെ സത്രം നഷ്ടമായെങ്കിലും തലസ്ഥാന നഗരി കാണുവാന്‍ എത്തുന്നവര്‍ക്ക് തിരുവനന്തപുരത്ത് ഉള്ളൂരുള്ള സ്വഭവനം എപ്പോഴും തുന്നിട്ടിരിയ്ക്കാണന്നാണ് കഴിഞ്ഞ ദിവസം എക്‌സിറ്റര്‍ സ്നൂക്കര്‍ ക്ലബില്‍ ചേര്‍ന്ന സൗഹൃദ കൂട്ടായ്മയില്‍ പങ്കു ചേര്‍ന്ന് കൊണ്ട് അദ്ദേഹം പറഞ്ഞത്.
ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും ഉന്നത ജോലി ഉണ്ടായിരുന്നെങ്കിലും എളിമയുടെയും നിഷ്‌കളങ്കതയുടേയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ആള്‍രൂപമാണ് എക്‌സിറ്ററുകാര്‍ക്ക് അവരുടെ പ്രിയ അജിത് അണ്ണന്‍. മദ്യപാനവും പുകവലിയും ഇല്ലാത്ത അവിവാഹിതന്‍ കൂടിയായ അജിത് അണ്ണന്റെ സന്യാസ വര്യനു ചേര്‍ന്ന ജീവിതം കൂട്ടുകാര്‍ക്ക് ഒരു അദ്ഭുതം തന്നെയാണ്.
വില്‍സണ്‍ പുന്നോലില്‍