CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 38 Seconds Ago
Breaking Now

കളി കാര്യമാകുന്നു, നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്; കുടിയേറ്റക്കാര്‍ 'നമ്മുടെ ദയവിനെ ദുരുപയോഗം' ചെയ്യുന്നുവെന്ന് ഷബാന മഹ്മൂദ്; ഈ രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാര്‍ക്കും ഇനി വിസയില്ല!

കഴിഞ്ഞ വര്‍ഷം വര്‍ക്ക് വിസ അനുവദിക്കുന്നതിലും കൂടുതല്‍ കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥിത്വം തേടിയിരുന്നു

നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും യുകെയിലേക്ക് വരുന്നതിന് വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. യുകെയില്‍ നിയമപരമായി പ്രവേശിച്ച ശേഷം ഇവര്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നതാണ് തിരിച്ചടിയായത്. 

സ്റ്റുഡന്റ്, വര്‍ക്കര്‍ വിസ എന്നിവയിലൂടെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ പിന്നീട് അഭയാര്‍ത്ഥി പദവി അവകാശപ്പെടുന്നതായി ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പലരും നികുതിദായകന്റെ ചെലവില്‍ അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസം നേടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, സുഡാന്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റുഡന്റ് ആപ്ലിക്കേഷനുകള്‍ക്ക് അടിയന്തര വിലക്ക് പ്രഖ്യാപിച്ചത്. 'നമ്മുടെ ദയവിനെ ഇവര്‍ ദുരുപയോഗം' ചെയ്യുന്നുവെന്നാണ് നടപടിയെക്കുറിച്ച് മഹ്മൂദ് കുറ്റപ്പെടുത്തുന്നത്. 

2021 മുതല്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥിത്വം തേടുന്നത് ആറിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സിസ്റ്റം വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ വിസയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം വര്‍ക്ക് വിസ അനുവദിക്കുന്നതിലും കൂടുതല്‍ കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥിത്വം തേടിയിരുന്നു. വര്‍ക്ക്, സ്റ്റഡി, വിസിറ്റര്‍ വിസകളില്‍ എത്തിയ ശേഷം അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നവരുടെ എണ്ണം പത്തില്‍ നാല് വരും. കഴിഞ്ഞ വര്‍ഷം 100,000 പേര്‍ അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.