CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 36 Seconds Ago
Breaking Now

പുതിയ അയാത്തൊള്ളയെ തെരഞ്ഞെടുത്തു, പക്ഷെ അമേരിക്ക 'തീര്‍ക്കുമെന്ന' ഭീതിയില്‍ പ്രഖ്യാപനമില്ല; ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ അക്രമണം; സൗദിയിലെ സിഐഎ സ്‌റ്റേഷന് നേര്‍ക്കും ഡ്രോണ്‍ ഇടിച്ചിറങ്ങി

ഇറാന്‍ പ്രത്യാക്രമണം തുടരുകയാണ്

അലി ഖമനേനിയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം പുതിയ അയാത്തൊള്ളയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. യുഎസ്, ഇസ്രയേല്‍ സഖ്യകക്ഷികളുടെ അക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവിന്റെ ജീവന്‍ കവര്‍ന്നത്. ഇതിന് ശേഷം തെരഞ്ഞെടുത്ത നേതാവിനെയും യുഎസ് തീര്‍ത്തതോടെ പുതിയ അയാത്തൊള്ളയെ തെരഞ്ഞെടുത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ ഇറാന്‍ തയ്യാറായിട്ടില്ല. 

അലി ഖമനേനിയുടെ മൂത്ത മകന്‍ 56-കാരന്‍ മൊജ്താബയാണ് പിന്‍ഗാമിയെന്നാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ട്‌സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. മതഭരണം നിലനില്‍ക്കുന്ന ഇറാനില്‍ മുതിര്‍ന്ന പുരോഹിതന്‍മാരാണ് പുതിയ നേതാവിനെ നിയോഗിക്കുന്നത്. NINTCHDBPICT001063704853

അയാത്തൊള്ളാ അലി ഖമനേനിയുടെ മകനെ തന്നെയാണ് ദൗത്യത്തിനായി വിനിയോഗിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുതിയ നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പുരോഹിതന്‍മാര്‍ ഭയപ്പെടുന്നു. പ്രഖ്യാപനം നടത്തിയാല്‍ ഇയാളെയും യുഎസും, ഇസ്രയേലും ലക്ഷ്യംവെയ്ക്കുമെന്നാണ് ഇവരുടെ ആശങ്ക. 

ഇതിനിടെ ഇറാന്‍ പ്രത്യാക്രമണം തുടരുകയാണ്. ദുബായിലെ യുഎസ് കോണ്‍സുലേറ്റാണ് രാത്രിയോടെ അക്രമിക്കപ്പെട്ടത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു അക്രമം. ഡ്രോണ്‍ ഇടിച്ചിറങ്ങിയതോടെ ഇവിടെ തീ പടര്‍ന്നു. കൂടാതെ സൗദിയിലെ സിഐഎ സ്റ്റേഷനും ഡ്രോണ്‍ അക്രമണം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡ്രോണ്‍ അക്രമണത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്ന് ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. തീപിടുത്തെ കെടുത്താനും സാധിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.