
















കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. കൊട്ടാരത്തിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗൗരി ലക്ഷ്മി ഭായ്യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.