CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 59 Seconds Ago
Breaking Now

പെട്ടപ്പോള്‍ കൂട്ട് വേണം! ഇറാനെതിരെയുള്ള യുദ്ധത്തില്‍ പങ്കുചേരാത്ത കീര്‍ സ്റ്റാര്‍മറിന്റെ നിലപാടില്‍ സന്തോഷമില്ലെന്ന് ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ യുകെ ഉത്സാഹത്തോടെ രംഗത്തിറങ്ങണനമെന്നും പ്രസിഡന്റ്; കൂട്ടുകൂടാത്തതാണ് ബ്രിട്ടന് നല്ലത്?

റോയല്‍ നേവല്‍ മേഖലയില്‍ ഇറങ്ങിയാല്‍ ഇറാന്‍ മുക്കുമെന്ന് മുന്‍ യുകെ സായുധസേനാ മേധാവി

ഇറാന്‍ യുദ്ധം സ്വന്തം ഇഷ്ടപ്രകാരം തുടങ്ങിയ ഡൊണാള്‍ഡ് ട്രംപിന് കാര്യങ്ങള്‍ ഇപ്പോള്‍ അത്ര ഈസിയല്ല. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തേക്കാളേറെ, അവര്‍ ലോകത്തിലെ എണ്ണ ഉത്പാദനത്തിന് തടയിടുന്നതാണ് ട്രംപിന് പൊള്ളുന്നത്. മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമ്പോള്‍ സമ്മര്‍ദത്തിലാണ് പ്രസിഡന്റ്. 

ഈ ഘട്ടത്തിലാണ് പ്രശ്‌നപരിഹാരത്തിനായി ബ്രിട്ടന്‍ കൂടി ഇടപെടണമെന്ന് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ ഒട്ടും സന്തോഷമില്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, യുദ്ധത്തിന് എടുത്ത പ്രതികരണം അതിശയിപ്പിച്ചെന്നും വ്യക്തമാക്കി. 

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അമേരിക്കന്‍ സൈന്യത്തെ ഉത്സാഹത്തോടെ സഹായിക്കുകയാണ് യുകെ ചെയ്യേണ്ടതെന്ന് ട്രംപ് ഉപദേശിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ സുപ്രധാന കടലിടുക്കാണ് തെഹ്‌റാന്‍ അടയ്ക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഓയില്‍, ഗ്യാസ് ഒഴുക്കിന് ഇത് പ്രധാനമാണ്. ഇത് തടഞ്ഞാല്‍ ആഗോള എനര്‍ജി വില കുതിച്ചുയരുകയും ചെയ്യും. 

തങ്ങളോട് ശത്രുതയുള്ള രാജ്യങ്ങളുടെ കപ്പലുകളാണ് തടയുകയെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ കപ്പലുകള്‍ ഇത് വഴി കടത്തിവിടുന്നുണ്ട്. ഇതിന് വിരുദ്ധമായി നില്‍ക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരെ അക്രമവും നടക്കുന്നുണ്ട്. റോയല്‍ നേവല്‍ മേഖലയില്‍ ഇറങ്ങിയാല്‍ ഇറാന്‍ മുക്കുമെന്ന് മുന്‍ യുകെ സായുധസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് തങ്ങള്‍ക്കൊപ്പം അണിനിരക്കാന്‍ യുകെ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തല്‍ക്കാലം യുദ്ധത്തിന് ഇല്ലെന്ന നിലപാടിലാണ് ഇപ്പോഴും കീര്‍ സ്റ്റാര്‍മര്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.