CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 17 Seconds Ago
Breaking Now

ബഹ്റൈനില്‍ അല്‍ബ പ്ലാന്റിന് നേരെ ഇറാന്‍ ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്, അതീവ ജാഗ്രത

ലോകത്തെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദകരില്‍ ഒന്നായ അല്‍ബയുടെ പ്ലാന്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ബഹ്റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്റൈന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് നിസ്സാര പരിക്കുകളാണ് ഉണ്ടായതെന്നും ഇവരുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദകരില്‍ ഒന്നായ അല്‍ബയുടെ പ്ലാന്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങള്‍ കമ്പനി വിലയിരുത്തി വരികയാണ്. അതേസമയം മാര്‍ച്ച് 28ന് ബഹ്റൈന്‍ പ്രതിരോധ സേന 20 മിസൈലുകളും 23 ഡ്രോണുകളും തകര്‍ത്തു. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ ആകെ 174 മിസൈലുകളും 385 ഡ്രോണുകളുമാണ് ബഹ്റൈന്‍ സൈന്യം വെടിവെച്ചിട്ടത്. 

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും ബഹ്റൈന്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.