CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 34 Seconds Ago
Breaking Now

ബോളിവുഡില്‍ വീണ്ടും ഒരു സിനിമ ചെയ്യാത്തതിനെ കുറിച്ച് വെളിപ്പെടുത്തി നാഗചൈതന്യ

സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ് നാഗചൈതന്യ. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. നടന്റേതായി ഒരു ബോളിവുഡ് സിനിമ മാത്രമാണ് പുറത്തിറങ്ങിയത്. ലാല്‍ സിങ് ചദ്ദ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ സഹതാരമായിരുന്നു നാഗചൈതന്യ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതിന് ശേഷം ഒരു ബോളിവുഡ് സിനിമയിലും നടന്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം പറയുകയാണ് നാഗചൈതന്യ.

'പ്രത്യേകിച്ചൊന്നുമില്ല. ആ സിനിമയ്ക്ക് ശേഷം ഞാന്‍ ഇവിടുത്തെ പ്രോജക്റ്റുകളില്‍ തിരക്കിലായിരുന്നു. ബോളിവുഡില്‍ ഒരു അവസരം തേടുകയാണ്, അവിടെ വീണ്ടും പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ചെയ്യും. ആ സിനിമയുടെ ചിത്രീകരണം ഞാന്‍ ശരിക്കും ആസ്വദിച്ചതാണ്. വളരെയേറെ പഠിച്ചു, അവിടുത്തെ ആളുകള്‍ നന്നായി പെരുമാറി, എന്നെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. അനുഭവം അത്ഭുതകരമായിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ പ്രകടനം നോക്കിയാല്‍ ചില സിനിമകള്‍ക്ക് കയറ്റിറക്കങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള പക്വത നമുക്കായിട്ടുണ്ട്. പക്ഷേ നമ്മുടെ ലക്ഷ്യത്തിന് അത് തടസ്സമല്ല. അതിനാല്‍, വിജയം എന്റെ ചിന്താഗതിയെ ഒരു തരത്തിലും മാറ്റിയിട്ടില്ല,' അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.