CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 51 Seconds Ago
Breaking Now

'ഒറിജിനാലിറ്റിയുണ്ട്, സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ', 'പ്രതിഛായ' കണ്ടിറങ്ങി ചാണ്ടി ഉമ്മന്‍

നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി കെ.എന്‍. വര്‍ഗീസിന്റെ ജീവിതമാണ് പ്രതിഛായ പറയുന്നത്.

ഇപ്പോഴിതാ പ്രതിച്ഛായ കണ്ട് അഭിപ്രായം പറയുകയാണ് എം എല്‍ എ ചാണ്ടി ഉമ്മന്‍. മികച്ച ചിത്രമാണെന്നും സിനിമയ്ക്ക് ഒരു ഒറിജിനാലിറ്റി ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ചാണ്ടി സിനിമ കാണാന്‍ എത്തിയത്.

'മികച്ചൊരു പടം തന്നെയാണ്. പൊളിറ്റിക്കല്‍ സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതായത്, നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ ഒരു ഫിലിമി ക്രിയേഷന്‍, അങ്ങനെ പറഞ്ഞാല്‍ പോലും ഫിക്ഷനാണ്. അതിനെ അങ്ങനെ തന്നെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ലൊരു ഒറിജിനാലിറ്റി സിനിമയ്ക്കുണ്ട്. നല്ലൊരു എഫേര്‍ട്ട് എടുത്തിട്ടുണ്ട്. സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ', എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.