CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Minutes 55 Seconds Ago
Breaking Now

നിലപാടില്‍ മാറ്റമില്ലാതെ ടൊവിനോ ; പ്രശംസിച്ച് സോഷ്യല്‍മീഡിയ

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ഡ്രാഗണില്‍ ടൊവിനോയും ഒരു സുപ്രധാന വേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ സിനിമയുടെ ഭാഗമല്ലെന്നും ഡേറ്റ് ക്ലാഷ് കാരണമാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നും ടൊവിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടന്റെ ഒരു പഴയ വീഡിയോയെ മുന്‍നിര്‍ത്തി അനുകൂലിച്ചും പ്രശംസിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍.

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ഒരു വര്‍ഷത്തോളം മാറ്റി വെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മലയാളത്തില്‍ ചെയ്യാനിരിക്കുന്ന സിനിമകളെ അത് ബാധിച്ചേക്കും. അതിനാലാണ് നോ പറഞ്ഞത് എന്നാണ് ടൊവിനോ പ്രെസ് മീറ്റില്‍ പറഞ്ഞത്. മുന്‍പ് അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രീ റിലീസ് ഇവെന്റിലും ടൊവിനോ ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് നടനെ അഭിനന്ദിച്ച് സിനിമാപ്രേമികള്‍ എത്തിയത്. ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും നടന്റെ വാക്കുകള്‍ മാറുന്നില്ലെന്നും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് കമന്റുകള്‍. പല ഭാഷകളില്‍ പോയി പലപ്പോഴും മോശം സിനിമകളില്‍ തല വെക്കുന്ന സൂപ്പര്‍താരങ്ങള്‍ ടൊവിനോയെ കണ്ടു പഠിക്കണമെന്നാണ് കമന്റുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.