CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 48 Seconds Ago
Breaking Now

ഇനി അതും സഹിക്കണം! കുടുംബങ്ങള്‍ തയ്യാറാകണം, സമ്മറില്‍ എനര്‍ജി ബില്ലുകള്‍ 440 പൗണ്ട് വര്‍ദ്ധിക്കുന്നത് നേരിടാന്‍; ഇറാന്‍ പ്രതിസന്ധി ആഗോള സാമ്പത്തിക പ്രതിസന്ധി സമ്മാനിക്കുമെന്ന് മുന്നറിയിപ്പുമായി ലോകബാങ്കും, ഐഎംഎഫും

യുദ്ധത്തിന്റെ പരിണിത ഫലമായി ഊര്‍ജ്ജ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ദോഷമായി ബാധിക്കുമെന്നാണ് സംയുക്ത പ്രസ്താവന

എന്തിന് വേണ്ടിയാണ് യുഎസും, ഇസ്രയേലും ഇറാനില്‍ യുദ്ധം നടത്തുന്നത്? ലക്ഷ്യങ്ങള്‍ എന്താണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന പ്രസംഗങ്ങളില്‍ തങ്ങള്‍ ലക്ഷ്യങ്ങള്‍ നേടുന്നതിന് അടുത്തെത്തിയെന്ന് പറയുന്നതല്ലാതെ എന്താണ് കൃത്യമായ നേട്ടങ്ങളെന്ന് പറയുന്നില്ല. എന്നാല്‍ ഈ യുദ്ധത്തിന്റെ അനന്തരഫലം ബ്രിട്ടനിലെ അടുക്കളകളിലേക്ക് വന്നെത്തുകയാണ്, എനര്‍ജി ബില്ലുകളുടെ രൂപത്തില്‍. 

ഇറാന്‍ യുദ്ധം മൂലം ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുങ്ങുന്നുവെന്ന് മുന്നറിയിപ്പുകള്‍ക്കിടെ എനര്‍ജി ബില്ലുകള്‍ സമ്മറില്‍ 440 പൗണ്ട് വര്‍ദ്ധിക്കാന്‍ സാധ്യത തെളിയുന്നു. ജൂലൈയില്‍ ശരാശരി ബില്ലുകള്‍ 2100 പൗണ്ടിലേക്ക് വര്‍ദ്ധിക്കുന്ന ആഘാതം നേരിടാന്‍ കുടുംബങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ്. യുദ്ധം മൂലം എനര്‍ജി വിതരണത്തെ ബാധിക്കുന്നത് തുടര്‍ന്നാല്‍ ഈ സ്ഥിതി സംജാതമാകും. 

ട്രംപിനും, നെതന്യാഹുവിനും, ഇറാനും നല്ല മനസ്സ് തോന്നി യുദ്ധത്തിന് പരിസമാപ്തി കുറിക്കാന്‍ തയ്യാറായാല്‍ എണ്ണ, ഗ്യാസ് വിതരണം സാധാരണ നിലയിലേക്ക് മടങ്ങാം. ഈ 'നല്ല വാര്‍ത്ത' ഉണ്ടായാല്‍ പോലും പ്രൈസ് ക്യാപ്പ് ചുരുങ്ങിയത് 130 പൗണ്ടെങ്കിലും വര്‍ദ്ധിക്കുമെന്നും റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. 

'ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും ലക്ഷണക്കിന് കുടുംബങ്ങള്‍ക്ക് മോചനം കിട്ടിയിട്ടില്ല. ഇപ്പോള്‍ മറ്റൊരു പുതിയ പ്രൈസ് ഷോക്ക് കൂടി വരികയാണ്', ഇക്കണോമിസ്റ്റ് ലളിതാ ട്രൈ പറഞ്ഞു. ഇതിനിടെ ലോകബാങ്കും, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും, ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും സംയുക്ത പ്രസ്താവന ഇറക്കി. 

യുദ്ധത്തിന്റെ പരിണിത ഫലമായി ഊര്‍ജ്ജ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ദോഷമായി ബാധിക്കുമെന്നാണ് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നത്. ഊര്‍ജ്ജ ക്ഷാമം പണപ്പെരുപ്പത്തിനും, പലിശ നിരക്ക് വര്‍ദ്ധനയ്ക്കും, വളര്‍ച്ച കുറയാനും കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.