CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 10 Seconds Ago
Breaking Now

പിസ വാങ്ങാന്‍ പോയപ്പോള്‍ മലയാളി യുവാവ് ജനക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് എന്തിന്? ഏഴ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ 36-കാരനായ സന്ധു പൊന്നച്ചനെ കോടതിയില്‍ ഹാജരാക്കി; ജാമ്യത്തിന് അപേക്ഷ നല്‍കിയില്ല

താനാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്

ഡെര്‍ബി സിറ്റി സെന്ററില്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ മലയാളി യുവാവിനെ കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ചയാണ് ഫ്രയാര്‍ ഗേറ്റിന് സമീപം വെച്ച് കറുത്ത സുസുക്കി സ്വിഫ്റ്റ് ഇടിച്ച് ഏഴ് പേര്‍ക്ക് ഗുരുതര പരുക്കേറ്റത്. 

36-കാരനായ സന്ധു പൊന്നച്ചനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ ഒരു മലയാളിയുടെ പേര് വന്നത് മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്. മനഃപ്പൂര്‍വ്വം ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, മൂര്‍ച്ചയുള്ള ആയുധം കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

കോടതിയില്‍ ഹാജരാക്കിയ സന്ധു പൊന്നച്ചനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇനി ഏപ്രില്‍ 29ന് ഇയാളെ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും. 36 മുതല്‍ 52 വയസ്സ് വരെ പ്രായത്തിലുള്ളവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഡിസ്ട്രിക്ട് ജഡ്ജ് ജൊന്നാഥന്‍ ടഫെ പ്രതിയെ നേരിട്ട് അഭിസംബോധന ചെയ്ത് സംസാരിച്ചു. 

മനഃപ്പൂര്‍വ്വം ഇടിച്ച് പരുക്കേല്‍പ്പിച്ചതിന് നിരവധി കുറ്റങ്ങള്‍ ചുമത്തിയതായും, കേസ് ക്രൗണ്‍ കോടതിയുടെ പരിഗണനയ്ക്ക് വിടുന്നതായും ജഡ്ജ് വ്യക്തമാക്കി. അതേസമയം 'പിസ വാങ്ങാന്‍' സിറ്റി സെന്ററിലേക്ക് പോയതായിരുന്നു താനെന്നാണ് സന്ധു പൊന്നച്ചന്‍ പോലീസ് ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. താനാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജാമ്യത്തിനായി അപേക്ഷ നല്‍കാത്തതിനാല്‍ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.