CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 'പണിയാകും'! ഡോക്ടര്‍ സമരങ്ങളുടെ ആഘാതം കുറയ്ക്കാന്‍ മറ്റ് ജീവനക്കാരെ ആശ്രയിക്കാന്‍ എന്‍എച്ച്എസ്; ഫ്രണ്ട്‌ലൈനിലെ സ്റ്റാഫിംഗ് രീതി പരിഷ്‌കരിക്കും; നഴ്‌സുമാര്‍ക്കും, പാരാമെഡിക്കുകള്‍ക്കും ഉള്‍പ്പെടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വരും

2023 മുതല്‍ ഇത് പതിനഞ്ചാം തവണയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ പണിമുടക്കുന്നത്

റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിനുള്ള ഒരുക്കത്തിലാണ്. 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് ഇവരുടെ പണിമുടക്ക്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധന അടിച്ചെടുത്തത് കൊണ്ട് തന്നെ ഇത്തവണ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യങ്ങള്‍ക്ക് എളുപ്പം വഴങ്ങിക്കൊടുക്കാന്‍ ഗവണ്‍മെന്റിനും സാധിക്കില്ല. പ്രത്യേകിച്ച് എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നാമമാത്രമായ വര്‍ദ്ധന നല്‍കിയ ഒതുക്കിയപ്പോള്‍ ഇനിയും ഡോക്ടര്‍മാരെ മാത്രമായി സുഖിപ്പിക്കാന്‍ കഴിയില്ലെന്ന് ലേബര് ഗവണ്‍മെന്റിനും വ്യക്തമായറിയാം. 

എന്നാല്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ ഒരു തുടര്‍ക്കഥയാകുന്നതിനാല്‍ വിട്ടുവീഴ്ച അകലെയാണെന്നാണ് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവിന്റെ വാക്കുകള്‍ സുചിപ്പിക്കുന്നത്. ശമ്പള കരാറിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ 12 മാസത്തോളം നീളുന്ന തടസ്സങ്ങള്‍ക്കാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇത് മുന്നില്‍ കണ്ട് റസിഡന്റ് ഡോക്ടര്‍മാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന തരത്തില്‍ ഫ്രണ്ട്‌ലൈന്‍ സ്റ്റാഫിംഗ് പരിഷ്‌കരിക്കുകയാണ് ലക്ഷ്യമിടുന്നത്. 

ഇതോടെ നഴ്‌സുമാര്‍ക്കും, ഫാര്‍മസിസ്റ്റ്, പാരാമെഡിക്ക് വിഭാഗങ്ങള്‍ക്കും എന്‍എച്ച്എസില്‍ സാരമായ ഡ്യൂട്ടി വരും. ഈ രീതി സ്ഥിരപ്പെടുത്താനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നീക്കം. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ഇക്കുറി ആറ് ദിവസത്തെ പണിമുടക്കിനാണ് ഒരുങ്ങുന്നത്. നിലവില്‍ ആഗസ്റ്റ് വരെ ആറ് മാസത്തെ സമരത്തിനുള്ള അനുമതിയാണ് ഡോക്ടര്‍മാരുടെ യൂണിയനുള്ളത്. 

2023 മുതല്‍ ഇത് പതിനഞ്ചാം തവണയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ പണിമുടക്കുന്നത്. എന്‍എച്ച്എസിന് 250 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടമാണ് ഇതുമൂലം നേരിട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.