CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 39 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ ബാപ്റ്റിസം ചടങ്ങുകള്‍ക്കിടെ വിശ്വാസി മുങ്ങിമരിച്ചു; ശ്രദ്ധയില്ലായ്മ മൂലമുള്ള നരഹത്യക്ക് വനിതാ പാസ്റ്റര്‍ക്കെതിരെ കേസ്; വിശ്വാസിയായി പുനര്‍ജ്ജനിക്കാനുള്ള ഉദ്ദേശത്തില്‍ രണ്ടാം തവണ ബാപ്റ്റിസം ചെയ്തത് ജീവനെടുത്തു

എമര്‍ജന്‍സി സര്‍വ്വീസ് സ്മിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു

ബാപ്ടിസം ചടങ്ങുകള്‍ക്കിടെ ഒരാള്‍ മുങ്ങി മരിക്കാന്‍ ഇടയായ സംഭവത്തില്‍ വനിതാ പാസ്റ്റര്‍ക്കെതിരെ ഗുരുതര ശ്രദ്ധക്കുറവ് മൂലമുള്ള നരഹത്യാ കുറ്റം ചുമത്തി. പാഡ്‌ലിംഗ് പൂള്‍ ബാപ്ടിസത്തിന് ഇടയിലാണ് അപകടം സംഭവിച്ചത്. 

ബര്‍മിഗ്ഹാമിലെ എര്‍ഡിംഗ്ടണില്‍ ഒരു വീടിന്റെ പിന്നിലുള്ള ഗാര്‍ഡണില്‍ വെച്ചാണ് ക്രിസ്ത്യന്‍ ചടങ്ങ് നടത്തിയത്. എന്നാല്‍ ഈ ചടങ്ങില്‍ വെച്ച് 61-കാരനായ റോബര്‍ട്ട് സ്മിത്ത് മരണപ്പെട്ടു. 2023 ഒക്ടോബര്‍ 8-നായിരുന്നു സംഭവം. Mr Smith, who had Parkinsons, travelled up to Birmingham specifically to take part in the baptism ceremony, family said

ലൈഫ് ചേഞ്ചിംഗ് മിനിസ്ട്രീസ് ചര്‍ച്ച് പാസ്റ്റര്‍ 48-കാരി ഷെറില്‍ ബാര്‍ട്‌ലിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ബാപ്ടിസം ചടങ്ങുകള്‍ക്കിടെ നടന്ന സംഭവത്തില്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. Mr Smith drowned after he was baptised in a ceremony in October 2023

സംഭവത്തെ കുറിച്ച് വിവരം ലഭിച്ച് എത്തിയ എമര്‍ജന്‍സി സര്‍വ്വീസ് സ്മിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ജമൈക്കയില്‍ നിന്നുള്ള സ്മിത്ത് 25 വര്‍ഷക്കാലമായി സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലാണ് താമസിച്ച് വന്നിരുന്നത്. ഒരു ബാര്‍ബറായി സേവനം നല്‍കി വരികയായിരുന്നു അദ്ദേഹം. 

ചെറുപ്പത്തില്‍ ബാപ്ടിസം ചെയ്തിട്ടുള്ള സ്മിത്തിന് രണ്ടാമതൊരു തവണ കൂടി ചടങ്ങ് നടത്തി 'വിശ്വാസിയായി പനരുജ്ജീവിക്കണം' എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഈ ആഗ്രഹം നടപ്പാക്കിയപ്പോള്‍ ദുരന്തം പിണയുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലും, പൊതുജന താല്‍പര്യാര്‍ത്ഥവുമാണ് ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് സ്‌പെഷ്യല്‍ ക്രൈം ഡിവിഷന്‍ മേധാവി മാല്‍ക്കം മക്ഹാഫി പറഞ്ഞു. അറസ്റ്റിലായ പാസ്റ്ററെ ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.