CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 5 Minutes Ago
Breaking Now

അയാന്‍ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെണ്‍കുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് പൊലീസ്

180ഓളം പെണ്‍കുട്ടികളെയാണ് പ്രതി പ്രണയക്കെണിയില്‍ വീഴ്ത്തി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മഹാരാഷ്ട്രയെ ഞെട്ടിച്ച അമരാവതി പീഡനക്കേസുകളില്‍ പ്രതിയായ അയാന്‍ അഹമ്മദ്, ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന് മുന്‍ ബിജെപി എംപി നവനീത് റാണ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. എന്നാല്‍ ബിജെപി നേതാവിന്റെ ആരോപണങ്ങളെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്യാരെ സിയ ഖാന്‍ തള്ളി. ഇതുവരെ തിരിച്ചറിഞ്ഞ എല്ലാ അതിജീവിതമാരും മുസ്ലീം സ്ത്രീകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 180ഓളം പെണ്‍കുട്ടികളെയാണ് പ്രതി പ്രണയക്കെണിയില്‍ വീഴ്ത്തി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അമരാവതി മുന്‍ എംപി നവനീത് റാണ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പ്യാരെ ഖാന്‍ ആരോപിച്ചു. കെണിയില്‍നിന്ന് രക്ഷപ്പെട്ട നാല് പേര്‍ പരത്വാഡയില്‍ നിന്നുള്ളവരും മൂന്ന് പേര്‍ അമരാവതിയില്‍ നിന്നുള്ളവരും ഒരാള്‍ നാഗ്പൂരില്‍ നിന്നുള്ളവരുമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിയായ അയാന്‍ അഹമ്മദും ഉസൈര്‍ ഖാനും തമ്മിലുള്ള തര്‍ക്കമാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചോര്‍ന്നതിന് കാരണമെന്ന് പ്യാരെ ഖാന്‍ ചൂണ്ടിക്കാട്ടി. അയാന്‍ പലപ്പോഴും തന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ ഉസൈറിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഉസൈര്‍ ഇവയെല്ലാം സൂക്ഷിച്ചു. ഇരുവരും പിണങ്ങിയപ്പോള്‍ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പുറത്തുവിട്ടു.

പരത്വാഡ കേസില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അവരുടെ രാഷ്ട്രീയ ബന്ധമോ സ്വാധീനമോ പരിഗണിക്കാതെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്യാരെ ഖാന്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.