CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 49 Seconds Ago
Breaking Now

അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ക്രിസ്തീയ ആചാര പ്രകാരം നടത്തിയതില്‍ വിമര്‍ശനം ; അമ്മയുടെ വിശ്വാസം നടപ്പിലാക്കി ; അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്

നിരീശ്വരവാദിയെന്ന് അവകാശപ്പെടുന്നയാള്‍ ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങില്‍ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്നായിരുന്നു വിമര്‍ശനം.

നടന്‍ പ്രകാശ് രാജിന്റെ അമ്മയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയവര്‍ക്ക് മറുപടിയുമായി താരം. ക്രിസ്തുമത വിശ്വാസിയായിരുന്ന പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലതയുടെ സംസ്‌കാര ചടങ്ങുകള്‍ ക്രിസ്തീയ ആചാരപ്രകാരം നടക്കുന്നതും അതില്‍ പ്രകാശ് രാജ് പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെയായിരുന്ന അധിക്ഷേപ പ്രചാരണങ്ങള്‍.

നിരീശ്വരവാദിയെന്ന് അവകാശപ്പെടുന്നയാള്‍ ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങില്‍ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്നായിരുന്നു വിമര്‍ശനം. ഇതിനാണ് പ്രകാശ് രാജ് മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ദൈവവിശ്വാസി അല്ലെന്ന് കരുതി, ദൈവ വിശ്വാസിയായ തന്റെ അമ്മയ്ക്ക് അവരുടെ വിശ്വാസം അനുസരിച്ച് സംസ്‌കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കാന്‍ താന്‍ ആരാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാര്‍ക്ക് ഇത് മനസിലാകുമോയെന്നും പ്രകാശ് രാജ് ചോദിക്കുന്നു.

'അതെ, ഞാന്‍ ദൈവവിശ്വാസിയല്ല. പക്ഷേ എന്റെ അമ്മ അവരുടെ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം അനുസരിച്ച് സംസ്‌കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കാന്‍ ഞാന്‍ ആരാണ്? പരസ്പരം നല്‍കേണ്ട പ്രഥമമായ ബഹുമാനമാണിത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാര്‍ക്ക് ഇത് മനസിലാകുമോ?'- അദ്ദേഹം എക്സില്‍ കുറിച്ചു.

മുമ്പും തന്റെ അമ്മ ക്രിസ്തുമത വിശ്വാസിയും ഭാര്യ ഹിന്ദുമത വിശ്വാസിയുമാണെന്ന് പ്രകാശ് രാജ് തുറന്നുപറഞ്ഞിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.