CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 12 Minutes 52 Seconds Ago
Breaking Now

വിവാഹേതര ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ ഓഫീസിലെ ജീവനക്കാരിയെ ഭാര്യ കൊലപ്പെടുത്തി

സഞ്ജയ് സാവന്ത് എന്ന അഭിഭാഷകന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട പൂനം.

പൂനെയില്‍ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചു. അഭിഭാഷകനായ ഭര്‍ത്താവിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന 35 കാരിയായ പൂനം ദിനേശ് മുന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തന്റെ ഭര്‍ത്താവുമായി യുവതിക്ക് ബന്ധമുണ്ടെന്ന് സംശയിച്ച് അഭിഭാഷകന്റെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയത്.

സഞ്ജയ് സാവന്ത് എന്ന അഭിഭാഷകന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട പൂനം. സഞ്ജയ്യും പൂനവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സ്വാതി സാവന്ത് (42) സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍, ഓഫീസിലുണ്ടായിരുന്ന മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വാതി പൂനത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ചാക്കിലാക്കി ഒളിപ്പിക്കാന്‍ സ്വാതി ശ്രമിച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല

ജോലിക്കുപോയ പൂനം വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം പൂനത്തിന്റെ ഓഫീസിലെത്തിയപ്പോള്‍ ഓഫീസ് മുറി തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പൂനത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.