CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 6 Seconds Ago
Breaking Now

ബി എം എ സംഘടിപ്പിച്ച ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി; മിഴിവേകി മ്യൂസിക്കല്‍ - കോമഡി ഷോയും കലാവിരുന്നുകളും

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാന്‍വര്‍ത്തിലെ സെന്റ്. ജയിംസ് ചര്‍ച്ച് ഹാളില്‍ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയര്‍ന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്‌കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി.

അസോസിയേഷന്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കക്കാളും ചേര്‍ന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് 2025 - 2026 കാലഘട്ടത്തിലെ റിപ്പോര്‍ട്ടും ട്രഷറര്‍ ടോം തോമസ് കണക്കും അവതരിപ്പിച്ചു.

പ്രശസ്ത കലാകാരന്‍ ജോബി പാലയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി. ഹാസ്യവും സംഗീതവും ഒരുമിച്ച വിരുന്ന് പ്രേക്ഷകരെ ആവേശഭരിതരാക്കി.

ബി എം എയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ തീം ഡാന്‍സുകള്‍ പ്രത്യേകമായി ശ്രദ്ധ നേടി. 29 വനിതകള്‍ ഒന്നിച്ചണിഞ്ഞ 'റിതം ഓഫ് യൂണിറ്റി' എന്ന നൃത്താവിഷ്‌കാരം വേദിയെ വിസ്മയിപ്പിച്ചു. ഐക്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച കലാവിരുന്നുകള്‍ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന അംഗവുമായ ഫിലിപ്പ് കൊച്ചിട്ടി ബി എം എയിലെ കൊച്ചു കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ശ്രീമതി. സുബി ഷിബു സ്റ്റേജിന്റെ നിയന്ത്രണവും അവതരണവും നിര്‍വഹിച്ചു.

കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും വലിയ തോതില്‍ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പങ്കാളിത്തം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി എന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിന് പിന്തുണ നല്‍കിയ എക്‌സലെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, എള്‍ഡര്‍ലി കെയര്‍ സര്‍വീസസ്, പ്രവാസി കളക്ഷന്‍സ് തുടങ്ങിയ സ്‌പോണ്‍സര്‍മാര്‍ക്കും, അഭ്യുദയകാഷികള്‍ക്കും പരിപാടി വലിയ വിജയമാക്കാന്‍ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ക്കും കലാകാലന്മാര്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.