
















ഒത്തൊരുമയോടെ ഈസ്റ്ററും വിഷുവും ഈദും കൊണ്ടാടി ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം. കേരളത്തിന്റെ തനിയമായര്‍ന്ന പരിപാടികളും ആഘോഷങ്ങളും രുചികരമായ ഭക്ഷണവും ഒക്കെയായി മികച്ച ഒരുവിരുന്നാണ് അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നത്.



ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷങ്ങള്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളെല്ലാവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. പിന്നീട് അംഗങ്ങളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.





ഈ കഴിഞ്ഞ ക്രിസ്തുമസസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കുശേഷം ശ്രീ വര്‍ഗീസ് ചെറിയാന്റെ നേതൃത്വത്തില്‍ പുതിയ 2026-28 വര്‍ഷത്തേക്കുള്ള കമ്മറ്റി നിലവില്‍ വരികയും ശ്രീ സിബി കുര്യാക്കോസ് പേട്രനായും, ശ്രീമതി അശ്വതി ശ്രീകുമാര്‍ സെക്രട്ടറി ആയും , ശ്രീ നെമ്പു തോമസ് ട്രഷററായും തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
വൈസ് പ്രസിഡണ്ട് മാര്‍ ശ്രീ തോമസ് ജോണ്‍, ശ്രീമതി രാജിമോള്‍ മജിഷ്, ജോയിന്റ് സെക്രട്ടറിമാര്‍ ശ്രീ സനല്‍ സുന്ദരേശന്‍ , ദീപ ചെറിയാന്‍, ഐറ്റി സെക്രട്ടറി ശ്രീ ജിജോ ജോണ്‍ വര്‍ഗീസ് എന്നിവരും കമ്മറ്റി മെമ്പര്‍ ആയി ശ്രീ വര്‍ഗീസ് ഫിലിപ്, മൈക്കിള്‍ കുര്യന്‍, ബിജേഷ് ജോണ്‍, ബിബി തോമസ്,,ജയലാല്‍ വാഴവില, ഓവിന്‍ വര്‍ഗീസ്, പ്രിന്‍സ് തോമസ്, മന്‍ജുഷ് മാധവന്‍, അനു ജയിംസ്, സരിഗ ആരോമല്‍, എന്നിവരും തെരഞ്ഞെടുക്കപെട്ടു. തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് മികച്ച ഒരു പരിപാടി കാണികള്‍ക്ക് സമ്മാനിക്കാനായത്.
നാല്‍പതോളം കുട്ടികള്‍ ഒരുക്കിയ ദേശഭക്തിയും കേരളത്തിന്റെ വിവിധ കലാപരിപാടികളും കൂട്ടിയിണക്കിയ കലാരൂപം വേദിയില്‍ അരങ്ങേറി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മികച്ച നിരവധി പരിപാടികളാണ് വേദിയെ കീഴടക്കിയത്.


രാത്രി 9.30 വരെ പരിപാടികള്‍ അരങ്ങേറി
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.
വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കിയിരുന്നു.
ഓക്സ് മാസിൻ്റെ സ്‌പോര്‍ട്‌സ & BBQ ജൂണ്‍ 6-ാം തിയതിയും വണ്‍സേ ട്രിപ് ജൂലൈ 11- ാം തിയതി നടത്തുമെന്ന് കമ്മറ്റി അറിയിച്ചു