CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 12 Minutes 17 Seconds Ago
Breaking Now

ട്രംപ് ദുര്‍ബലന്‍, അഹംഭാവമുള്ളവന്‍, വെടിവെപ്പ് നാടകം'; പരിഹസിച്ച് ഇറാന്റെ ലെഗോ വീഡിയോ

ഇറാന്‍ അനുകൂലികളായ എക്‌സ്‌പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് വിഡിയോക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പിനെ പരിഹസിച്ചുള്ള ആനിമേഷന്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇറാന്‍ പുറത്തിറക്കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ വീഴ്ചകളെയും പരിഹസിക്കുന്നതാണ് വീഡിയോ. ട്രംപിന്റെ റേറ്റിങ് ഇടിയുമ്പോള്‍ ശ്രദ്ധ തിരിക്കാനായി അദ്ദേഹം നടത്തുന്ന നാടകമാണ് ഈ വെടിവെപ്പാന്ന് വിഡിയോയില്‍ ആരോപിക്കുന്നത്. 'നിങ്ങളുടെ പോളുകള്‍ ഇടിയുമ്പോഴെല്ലാം നിങ്ങള്‍ ഇതേ തന്ത്രം പുറത്തെടുക്കുന്നു' ട്രംപിന്റെ ജനപ്രീതി കുറയുമ്പോള്‍ ഇത്തരം നാടകങ്ങളുണ്ടാകുമെന്നും വീഡിയോയില്‍ പറയുന്നു.

ഇറാന്‍ അനുകൂലികളായ എക്‌സ്‌പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് വിഡിയോക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. സമാനമായ ലെഗോ വിഡിയോകള്‍ പ്രചരിപ്പിച്ചതിന് ഈ ഗ്രൂപ്പിനെ ഈ മാസം ആദ്യം യൂട്യൂബ് നിരോധിച്ചിരുന്നു. ട്രംപിനെ അതീവ ദുര്‍ബലന്‍ എന്നും അഹംഭാവം ഉള്ളവന്‍ എന്നും വിഡിയോയില്‍ പരിഹസിക്കുന്നുണ്ട്. പൊതുവേദിയില്‍ കരുത്തനാകാന്‍ ശ്രമിക്കുന്ന ട്രംപിനെ അണിയറയില്‍ ആളുകള്‍ നോക്കി ചിരിക്കുകയാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു. രാജ്യം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ട്രംപിന്റെ സ്വന്തം അനുയായികള്‍ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ പിഴവുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ട്രംപ് ഒരു പരാജിതനാണെന്നുമാണ് വിഡിയോയില്‍ പറയുന്നത്.

വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി. അപ്രതീക്ഷിതമായ ആക്രമണം യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങില്‍ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. അക്രമിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.