CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 42 Seconds Ago
Breaking Now

ഇറാന്‍-യുഎസ് സംഘര്‍ഷം: വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്

ഇറാന്‍-യുഎസ് താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡോണള്‍ഡ് ട്രംപ് കാലാവധി നീട്ടിയത്.

ഇറാനെതിരായ യുദ്ധത്തില്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ അഭ്യര്‍ഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ നീട്ടിയതായി അറിയിച്ചത്. സാമാധന ചര്‍ച്ചയ്ക്കായി മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നാണ് പാകിസ്താന്‍ അറിയിച്ചത്. എന്നാല്‍ വെടിനിര്‍ത്തലില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇറാന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ നാവികസേന ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെ നടത്തുന്ന ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്നാണ് ഇറാന്‍ പറഞ്ഞത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രതികരണവുമായി മുന്നോട്ട് വന്നത്. അമേരിക്ക എന്തൊക്കെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഇറാന് പ്രതിരോധിക്കാന്‍ അറിയാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വരാനിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍-യുഎസ് താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡോണള്‍ഡ് ട്രംപ് കാലാവധി നീട്ടിയത്. വെടിനിര്‍ത്തല്‍ സമയം നീട്ടില്ലെന്നാണ് ട്രംപ് ആദ്യം പറഞ്ഞത്. വെടിനിര്‍ത്തല്‍ സമയം അവസാനിക്കുന്നതോടെ യുഎസ് സൈന്യം ഇറാനെ ആക്രമിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കാലയളവ് യുദ്ധോപകരണങ്ങള്‍ വീണ്ടും നിറയ്ക്കാന്‍ യുഎസ് സൈന്യം ഉപയോഗിച്ചിട്ടുണ്ടെന്നും താന്‍ ഉത്തരവിട്ടാല്‍ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. ഇസ്ലാമാബാദില്‍ നടക്കാനിരുന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.