CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 51 Seconds Ago
Breaking Now

യുകെയില്‍ വിവിധ റീജിയണുകളില്‍ പുതിയ ലൈവ് ബാന്‍ഡുകള്‍ രൂപീകരിക്കാന്‍ പി വി എന്‍ എന്റര്‍ടെയിന്‍മെന്റ് രാജ്യവ്യാപകമായി ഗായകര്‍ക്കും, വാദ്യോപകരണങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകള്‍ക്കുമായി ടാലന്റ് സെര്‍ച്ച് സംഘടിപ്പിക്കുന്നു

യുകെയിലെ പ്രമുഖ ഇന്ത്യന്‍ ലൈവ് ബാന്‍ഡുകളെ കണ്ടെത്താന്‍ രാജ്യവ്യാപകമായി തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത് പി വി എന്‍ എന്റര്‍ടെയിന്‍മെന്റ് എന്ന സ്ഥാപനമാണ്. 

യുകെയിലുടനീളം നാല് പ്രമുഖ പ്രാദേശിക ഇന്ത്യന്‍ ലൈവ് ബാന്‍ഡുകളാണ്  രൂപീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായ ടാലന്റ് സെര്‍ച്ച് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. നോര്‍ത്ത് വെസ്റ്റ് (North West), നോര്‍ത്ത് ഈസ്റ്റ് (North East), മിഡ്ലാന്‍ഡ്‌സ് (Midlands), സൗത്ത് (South) മേഖലകളെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഗായകരെയും വാദ്യകലാകാരന്മാരെയും ഇപ്പോള്‍ ഓഡിഷനുകള്‍ക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റല്‍ സമര്‍പ്പണത്തിലൂടെയാണ് ആരംഭിക്കുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക്  മേയ് 16-ന്  ബ്ലാക്ക്പൂളില്‍  നടക്കുന്ന  ലൈവ് ഓഡിഷനില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ഇന്ത്യന്‍ പ്രവാസികളുടെ സമ്പന്നമായ സംഗീത പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം, വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് പ്രൊഫഷണല്‍ വേദിയില്‍ പ്രകടനം നടത്താനുള്ള അവസരം നല്‍കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ സംരംഭത്തിന് ആനന്ദ് മീഡിയ, എക്‌സലന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ്, മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ്  എന്നിവരാണ് പുതിയ ബാന്‍ഡുകളുടെ സ്‌പോണ്‍സര്‍മാര്‍.

ബാന്‍ഡുകളില്‍ പെര്‍ഫോം ചെയ്യാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കേണ്ട വിധം:-

കലാകാരന്മാര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ അവരുടെ പ്രകടനത്തിന്റെ വീഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

.

രജിസ്‌ട്രേഷന്‍ ലിങ്ക്:-

 

https://docs.google.com/forms/d/e/1FAIpQLSf8yVqlQ07Yk7QbuO35bmuxvYhSwhItSKpA9l_rRL_2ZHQmJA/viewform?usp=header

 

താഴെ കൊടുത്തിരിക്കുന്ന ഇ - മെയിലിലൂടെയും ബന്ധപ്പെടാവുന്നതാണ്.

 

hello@pvnentertainment.com

 

 




കൂടുതല്‍വാര്‍ത്തകള്‍.