CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 50 Seconds Ago
Breaking Now

സീറോ മലബാര്‍ കുര്‍ബാന ഇല്ലാത്തതിനാല്‍ ബ്രിട്ടനിലേക്കില്ലെന്ന് വാശി പിടിച്ച ആറാം ക്ളാസുകാരന്‍ ടോണി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക്കായി അഭിഷിക്തനായ ആദ്യ വൈദികനായ ഫാ മൈക്കിള്‍ കോച്ചേരി ആയി മാറിയ ദൈവനിയോഗം , രൂപതക്കായി ആദ്യ വൈദിക പട്ടം സ്വീകരിച്ച് ഫാ മൈക്കിള്‍ കോച്ചേരി

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി പത്ത്  വര്‍ഷം  പൂര്‍ത്തിയാകുമ്പോള്‍ രൂപതക്കായി പഠിച്ചു  ആദ്യ വൈദികനായി ഫാ മൈക്കിള്‍ കോച്ചേരി( ടോണി ) അഭിഷിക്തനായി.  ലണ്ടനടുത്തുള്ള  ടോള്‍വര്‍ത്തിലെ ഔര്‍ ലേഡി ഇമ്മാ ക്കുലേറ്റ് കത്തോലിക്കാ പള്ളിയില്‍വച്ച്ശനിയാഴ്ച   നടന്ന തിരുപ്പട്ട ശുശ്രൂഷക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു . ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, കാഗ്ലിയാരിയിലെ ആര്‍ച്ച് ബിഷപ് എമിരിത്തൂസ്  കര്‍ദിനാള്‍ അരിഗോ മിലീഗോ ,അല്‍ബാനോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ വിന്‍സെന്‍സോ വിവാ ,ബെനെഡിക്ടന്‍ മൊണാസ്ട്രി ഓഫ് സെന്റ് മൈക്കിള്‍സ് ആബെ അബോട്ട് ഡോം കത്ബര്‍ട്ട്  ബ്രൊഗാന്‍,    രൂപതക്ക്   അകത്തും പുറത്ത് നിന്നുമുള്ള നിരവധി വൈദികര്‍ സന്യസ്തര്‍  എന്നിവരും തിരുപ്പട്ട ശുശ്രൂഷയില്‍ പങ്കെടുത്തു .ഫാമൈക്കിള്‍ തന്റെ വൈദിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഏറെ കാലവും ചിലവഴിച്ച റോമിലെ കോളേജിയോ കപ്രാണിക്കാ യില്‍ നിന്നുള്ള വൈദികരുടെയും , ഡീക്കന്മാരുടെയും , വിദ്യാര്‍ഥികളുടെയും സാനിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു .

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ പ്രഥമ വൈദിക വിദ്യാര്‍ഥിയായ ഫാ മൈക്കിള്‍ , ചങ്ങനാശേരി  അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവക കോച്ചേരില്‍ സൈമണിന്റെയും റോസമ്മയുടെയും മകനാണ്. ടോം ഏക  സഹോദരനാണ് .ആറാം ക്ലാസ് വരെ നാട്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണു ഫാ മൈക്കിള്‍ മാതാപിതാക്കളോടൊപ്പം യു കെ യിലേക്ക് കുടിയേറിയത് . ചെറുപ്പത്തില്‍ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ മൈക്കിള്‍ 'അമ്മ റോസമ്മ യു കെ യിലിലെത്തിയ ശേഷം   ഫാ മൈക്കിള്‍ ഉള്‍പ്പടെ ഉള്ള കുടുംബാങ്ങങ്ങളെ  യു കെ യിലേക്ക് പോരുവാന്‍ തയ്യാറാകണമെന്നആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയക്കുകയും എന്നാല്‍  താന്‍ യു കെ യിലേക്കില്ല എന്നും കാരണം യു കെ യില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ഇല്ല എന്നും പറഞ്ഞു മറുപടി അയച്ചതും , പിന്നീട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതും ,എല്ലാ സ്ഥലങ്ങളിലും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനകള്‍  തുടങ്ങിയതും , രൂപ തയുടെ ആദ്യ വൈദിക വിദ്യാര്‍ഥിയായാകുവാനും , പിന്നീട് വൈദികനായി അഭിഷിക്തനാകുവാനും ഉള്ള ദൈവാനുഗ്രഹം ഉണ്ടായ കാര്യവും ഫാ മൈക്കിള്‍ തന്റെ നന്ദി പ്രസംഗത്തില്‍ അനുസ്മരിച്ചു .

രൂപതയുടെ ബ്രിട്ടണിലെ കാന്റര്‍ബറി റീജണിനു കീഴില്‍ വരുന്ന സെന്റ് ജോണ്‍ മരിയ വിയാനി മിഷന്‍ അംഗങ്ങളാണ് ഫാ മൈക്കിളും  കുടുംബാംഗങ്ങളും.

മുന്‍  അപ്പസ്‌തോലിക് നുന്‍ഷ്യോ  മാര്‍ ജോര്‍ജ് കോച്ചേരി ഉള്‍പ്പടെയുള്ള നിരവധി വൈദികരെ  സഭക്ക് സമ്മാനിച്ച    കോച്ചേരി കുടുംബത്തില്‍നിന്നുള്ള പുതു തലമുറയിലെ വൈദികനാണ്  ഫാ  മൈക്കിള്‍ കോച്ചേരി . ബര്‍മിംങ്ങാം യൂണിവേഴ്‌സിറ്റിയില്‍നിന്നും മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയശേഷമാണ് ഫാ മൈക്കിള്‍   ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെപ്രെസ്റ്റണിലുള്ള  സെന്റ് അല്‍ഫോന്‍സാ എമാക്കുലേറ്റ് ഓഫ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ ആദ്യ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നത്. ടോണിയുടെ പിന്‍ഗാമികളായി മറ്റ് അഞ്ചുപേര്‍കൂടി ഇവിടെയും റോമിലുമായി  ഇപ്പോള്‍ വൈദികവൃത്തിയിലേക്കുള്ള പഠനത്തിലും പരിശീലനത്തിലുമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ടോണിയുടെ മാതാപിതാക്കളുടെ വിവാഹം ചങ്ങനാശ്ശേരി പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍   ആശീര്‍വദിക്കുമ്പോള്‍ അവിടെ  അസിസ്റ്റന്റ് വികാരിയായിരുന്ന റെവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ വികാരി ജനറാളാണ് .  അദ്ദേഹമായിരുന്നു  ഈ  തിരുപ്പട്ട ശുശ്രൂഷയില്‍ ആര്‍ച്ച് ഡീക്കന്‍ ആയിരുന്നത് കേരളത്തില്‍ വച്ച്  മാതാപിതാക്കളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച വൈദികന്‍ അവരുടെ പുത്രന്റെ തിരുപ്പട്ടത്തിന്  ബ്രിട്ടനില്‍ ആര്‍ച്ച് ഡീക്കനായി കാര്‍മികത്വം വഹിക്കാന്‍ സാധിച്ചു എന്നതും അപൂര്‍വ ഭാഗ്യമായി .

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗള്‍ഫ് നാടുകളിലേക്കും പ്രവാസികളായെത്തുന്നവരോ അവരുടെ പിന്‍മുറക്കാരോ ദൈവവിളിയിലൂടെ പൌരോഹിത്യത്തിന്റെയും നിത്യവ്രതത്തിന്റെയും മാര്‍ഗത്തിലെത്തുന്നത് വളരെ അപൂര്‍വമായ കാര്യമാണ്. മികച്ച ജീവിത നിലവാരവും ജോലിസാധ്യതകളും മറ്റ് ഭൌതിക സാഹചര്യങ്ങളുമെല്ലാമുള്ള ലോകത്തുനിന്നും ആത്മീയതയുടെ മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ തീരുമാനമെടുക്കുന്നവര്‍ വളരെ കുറവാണ്, പ്രത്യേകിച്ച് പുതുതലമുറയില്‍ നിന്നും. ഇവിടെയാണ് ഫാ മൈക്കിള്‍ കൊച്ചേരിയുടെ  പൌരോഹിത്യത്തിന് സ്വര്‍ണത്തിളക്കം ലഭിക്കുന്നത്.

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.