CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Seconds Ago
Breaking Now

കീര്‍ സ്റ്റാര്‍മര്‍ക്ക് മുസ്ലീം വോട്ട് പ്രതിസന്ധി; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിനിട്ട് 'തട്ടാന്‍' പകുതിയിലേറെ പേരും തന്ത്രപരമായി വോട്ട് ചെയ്യുമെന്ന് സര്‍വ്വെ; 80% പിന്തുണയില്‍ നിന്നും കേവലം 33 ശതമാനമായി പിന്തുണ കുറഞ്ഞത് ആര്‍ക്ക് ഗുണം ചെയ്യും?

ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് ലേബറിന് സുപ്രധാന മുന്നറിയിപ്പായി മാറുകയും ചെയ്തു

അധിക കാലമൊന്നും ആയിട്ടില്ല ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ചര്‍ച്ചകള്‍ സജീവമായിട്ട്. നിശബ്ദമായി അരങ്ങേറിയിരുന്ന ആ രീതി ഇപ്പോള്‍ പരസ്യമായി മാറിയിരിക്കുന്നു. ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ മുസ്ലീം വോട്ടുകള്‍ ഏത് ഭാഗത്തേക്ക് ചായുമെന്ന ചര്‍ച്ചകള്‍ അരങ്ങേറുകയാണ്. ഇക്കുറി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഈ വോട്ടുകള്‍ അകന്നുപോകുമെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

എന്നാല്‍ ഈ മുസ്ലീം വോട്ടുകള്‍ ഏത് ഭാഗത്തേക്ക് ചായുന്നുവെന്നത് അതിലേറെ ഭീതിജനകമാണ്. ഗാസയെ അനുകൂലിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനാണ് അഞ്ചില്‍ മൂന്ന് ബ്രിട്ടീഷ് മുസ്ലീം വോട്ടര്‍മാരും തീരുമാനിച്ചിരിക്കുന്നത്. പകുതിയോളം വോട്ടര്‍മാരാകട്ടെ സാക്ക് പൊളാന്‍സ്‌കിയുടെ ഗ്രീന്‍സിനാണ് വോട്ട് രേഖപ്പെടുത്തുക. 

പോളിസി എക്‌സ്‌ചേഞ്ച് തിങ്ക്ടാങ്കിന്റെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം സുപ്രധാന പോരാട്ട മേഖലകളില്‍ ലേബര്‍ വിരുദ്ധത മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇസ്രയേല്‍, ഹമാസ് യുദ്ധം കൈകാര്യം ചെയ്ത രീതിയാണ് ഇവരെ രോഷാകുലരാക്കുന്നത്. 

ഗാസയിലേക്കുള്ള വെള്ളവും, വൈദ്യുതിയും റദ്ദാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന തരത്തില്‍ കീര്‍ സ്റ്റാര്‍മര്‍ പ്രസ്താവന നടത്തിയതാണ് വിവാദമായത്. എന്നാല്‍ താന്‍ ഇതല്ല ഉദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി നിലപാട് തിരുത്തുകയും ചെയ്തു. 2019 മുതല്‍ തന്നെ മുസ്ലീങ്ങള്‍ക്കിടയില്‍ നിന്നുള്ള പിന്തുണ ലേബറിന് നഷ്ടപ്പെട്ട് വരികയാണ്. 

2024 പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് 20% പിന്തുണയും ഇടിഞ്ഞു. അടുത്ത് നടന്ന ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് ലേബറിന് സുപ്രധാന മുന്നറിയിപ്പായി മാറുകയും ചെയ്തു. പൊളാന്‍സ്‌കിയുടെ ഗ്രീന്‍സ് പലസ്തീന്‍ അനുകൂല നിലപാട് പ്രഖ്യാപിച്ച് കടുത്ത വിഭാഗീയത വളര്‍ത്തുന്ന പ്രചരണം നടത്തി അതിശയിപ്പിക്കുന്ന വിജയമാണ് നേടിയെടുത്തത്. 




കൂടുതല്‍വാര്‍ത്തകള്‍.