CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 50 Seconds Ago
Breaking Now

നൂറ് തികയ്ക്കുമെന്ന വാക്ക് പാഴായില്ല! പിണറായിസം വീണു, സതീശന് ഇനി വനവാസമില്ല; മന്ത്രിമാര്‍ക്ക് പോലും രക്ഷയില്ലാതെ തരംഗം; മൂന്നില്‍ ജയിച്ച് ബിജെപി

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സതീശന്‍

കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് പിണറായി വിജയന്‍ കണ്ണൂരിലേക്ക് മടങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരുവനന്തപുരത്തേക്കും വരുന്നു. ഈ നീക്കത്തില്‍ നിന്ന് തന്നെ വരാനിരിക്കുന്ന മാറ്റങ്ങളുടെ ചിത്രം വ്യക്തമായിരുന്നു. ഒടുവില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം യുഡിഎഫിന് പിന്നില്‍ അണിനിരന്നിരിക്കുന്നു. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌തെടുത്ത യുഡിഎഫ് ഏകോപനം അതേ അളവില്‍ കോര്‍ത്തിണക്കിയ വി.ഡി. സതീശന്റെ വിജയം കൂടിയാണ് ഇക്കുറി തെരഞ്ഞെടുപ്പ് വിജയം എന്നതും പ്രസക്തമാണ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ 'വനവാസത്തിന്' പോകുമെന്ന് പറഞ്ഞ സതീശന്റെ പ്രഖ്യാപനം പോലും അപ്രാപ്യമായി തോന്നിയ അവസ്ഥയില്‍ നിന്നുമാണ് കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം. 

വിജയവും, ലീഡുമായി 102 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. പത്ത് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ എല്‍ഡിഎഫ് 35 സീറ്റിലേക്ക് ചുരുങ്ങി. ഈ അവസരത്തില്‍ കേരള നിയമസഭയില്‍ വീണ്ടും താമര വിരിഞ്ഞു. മൂന്ന് സീറ്റുകളിലാണ് ബിജെപി വിജയം നേടിയത്. 

മുഖ്യമന്ത്രി ആരാകുമെന്നതിന്റെ പേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് എതിരാളികളുടെ മോഹം. എന്നാല്‍ ആ തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാകുമെന്ന് വ്യക്തമാക്കി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഒഴിവാക്കിയിരിക്കുകയാണ് സതീശന്‍. 

ഘടകക്ഷികളെ യുഡിഎഫ് സിസ്റ്റത്തിന് കീഴില്‍ നിര്‍ത്താന്‍ കഴിഞ്ഞതും തെരഞ്ഞെടുപ്പില്‍ സുപ്രധാനമായി. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ്-ജെ വിഭാഗവും മികച്ച വിജയമാണ് യുഡിഎഫിന് സംഭാവന ചെയ്തത്. രൂപീകരണം മുതല്‍ ഇടതുപക്ഷം ജയിച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപിയില്‍ നിന്നും എത്തിയ സന്ദീപ് വാര്യരെ നിര്‍ത്തി വിജയിപ്പിച്ചുവെന്ന് പോലും അറിയുമ്പോഴാണ് ഈ വിജയത്തിന്റെ മാധുര്യം വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.