CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 36 Seconds Ago
Breaking Now

മുന്‍ പങ്കാളിയില്‍ നിന്നും രക്ഷപ്പെടാന്‍ വീടുമാറിയിട്ടും രക്ഷയില്ല! ബ്രിസ്റ്റോളിലെ വീട്ടിലുണ്ടായ സ്‌ഫോടനം മുന്‍ പങ്കാളി നടത്തിയത്; ഗ്രനേഡുമായി എത്തിയ ആള്‍ക്കൊപ്പം സ്ത്രീയും കൊല്ലപ്പെട്ടു; കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

വീട്ടിലേക്ക് ഗ്രനേഡുമായി എത്തിയ പ്രതി വീട്ടുവാതില്‍ക്കല്‍ വെച്ച് ഇത് പൊട്ടിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍

ബ്രിസ്റ്റോളിലെ വീട്ടിലുണ്ടായ സ്‌ഫോടനം ഗാര്‍ഹിക കൊലപാതകം. ഗ്രനേഡുമായി വീട്ടിലെത്തിയ പുരുഷന്‍ മുന്‍ പങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സ്‌ഫോടനത്തില്‍ ഇയാളും കൊല്ലപ്പെട്ടു. 

മേയ് 3ന് ഗാര്‍ഹിക പ്രശ്‌നം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചാണ് പോലീസ് ബ്രിസ്‌റ്റോളിലെ സ്‌റ്റേണ്‍കോര്‍ട്ട് റോഡിലേക്ക് എത്തുന്നത്. പോലീസ് എത്തിച്ചേരുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് രാവിലെ 6.30ന് ഇവിടെ നിന്നും സ്‌ഫോടനശബ്ദം കേട്ടു. 

സ്‌ഫോടനം ദുരൂഹമാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. എവോണ്‍ & സോമര്‍സെറ്റ് പോലീസ് അന്വേഷണവും ആരംഭിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ബോംബ് നിര്‍വീര്യമാക്കാനുള്ള യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തില്‍ മാറ്റാരെയും അന്വേഷിക്കുന്നില്ല. 

സ്ത്രീയുടെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്പീഡ്‌വെല്ലിലുള്ള അക്രമിയുടെ വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇയാളില്‍ നിന്നും രക്ഷപ്പെടാനാണ് സ്ത്രീ അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയതെന്ന് അയല്‍വാസികള്‍ പറയുന്നു. 

വീട്ടിലേക്ക് ഗ്രനേഡുമായി എത്തിയ പ്രതി വീട്ടുവാതില്‍ക്കല്‍ വെച്ച് ഇത് പൊട്ടിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. ഇതിലാണ് രണ്ട് മരണം സംഭവിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശവാസികളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.